Image

അതിര്‍ത്തിയില്‍ പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു

Published on 12 May, 2012
അതിര്‍ത്തിയില്‍ പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ജമ്മു കാഷ്മീരില പൂഞ്ച് ജില്ലയിലെ സൈനിക പോസ്റ്റിനു നേര്‍ക്കാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കില്ല. 

പൂഞ്ച് ജില്ലയിലെ സബ്‌സിയാന്‍ ബെല്‍റ്റിലുള്ള കോബ്ര പോസ്റ്റിനു നേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. സംയമനം പാലിച്ച ഇന്ത്യന്‍ സൈന്യം തിരിച്ചു വെടി വെച്ചില്ല. സംഭവത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധമറിയിച്ചു.

ഈ വര്‍ഷം പാക് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ഒമ്പതാമത് വെടിനിര്‍ത്തല്‍ ലംഘനമാണിത്. 2010നുശേഷം ഇതുവരെ 110 തവണയാണ് അതിര്‍ത്തിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക