Image

പാര്‍ട്ടി സെക്രട്ടറിക്കെതിരെ പരസ്യപ്രസ്താവന നടത്തുന്നത് തെറ്റെന്ന് ഗൗരിയമ്മ

Published on 12 May, 2012
പാര്‍ട്ടി സെക്രട്ടറിക്കെതിരെ പരസ്യപ്രസ്താവന നടത്തുന്നത് തെറ്റെന്ന് ഗൗരിയമ്മ
ആലപ്പുഴ: പാര്‍ട്ടി സെക്രട്ടറിക്കെതിരെ പരസ്യപ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നിലപാട് തെറ്റാണെന്ന് ജെഎസ്എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മ. ജനങ്ങളെ സ്വാധീനിക്കാന്‍ പിണറായി വിജയന് കഴിയാത്തതുകൊണ്ടാണ് വി.എസ് ഇത്തരത്തില്‍ പെരുമാറുന്നതെന്നും ഗൗരിയമ്മ പറഞ്ഞു.

64ലേതിന് സമാനമായ സ്ഥിതിവിശേഷമാണ് ഇപ്പോഴെങ്കില്‍ എന്തുകൊണ്ട് ഒഞ്ചിയത്തെ സഖാക്കള്‍ക്കൊപ്പം വി.എസ്.പോകുന്നില്ലെന്നും ഗൗരിയമ്മ ചോദിച്ചു. 64ലേത് ആശയപരമായ പ്രശ്‌നമായിരുന്നുവെന്നും ഗൗരിയമ്മ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക