Image

മുതലമട ഡിസ്റ്റിലറിക്ക് അനുമതി നല്‍കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

Published on 12 May, 2012
മുതലമട ഡിസ്റ്റിലറിക്ക് അനുമതി നല്‍കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്
പാലക്കാട് : മുതലമട ഗോവിന്ദാപുരത്ത് സ്വകാര്യ ഡിസ്റ്റിലറി സ്ഥാപിക്കാന്‍ അനുമതി നല്‍കില്ലെന്ന് മുതലമട പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കോഴിക്കോട്ട് ഇലത്തൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിസ്റ്റിലറി പരിസ്ഥിതി പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട്ടെ മുതലമടയിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. 

പൊതുവികാരം മാനിച്ചാണ് നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സെല്‍വന്‍ അറിയിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായ പാലക്കാട് മുതലമട പ്രദേശത്ത് ഡിസ്റ്റിലറി പ്രവര്‍ത്തനം തുടങ്ങിയാല്‍ അത് വന്‍ തോതില്‍ ജലദൗര്‍ലഭ്യത്തിനും പാരിസ്ഥിക പ്രശ്‌നത്തിനും കാണമാകുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ സമര രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് ഭരണസമിതിയും ഡിസ്റ്റിലറിക്കെതിരെ തീരുമാനമെടുത്തിരിക്കുന്നത്. കോണ്‍ഗ്രസാണ് മുതലമട പഞ്ചായത്ത് ഭരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക