Image

സൗഹൃദകൂട്ടുക്കെട്ട് വീണ്ടും..: ദിലീപ് നായകന്‍, നാദിര്‍ഷ സംവിധാനം

Published on 01 December, 2019
സൗഹൃദകൂട്ടുക്കെട്ട് വീണ്ടും..: ദിലീപ് നായകന്‍, നാദിര്‍ഷ സംവിധാനം

ദീലിപ്‌നാദിര്‍ഷ സൗഹൃത്തെപറ്റി അറിയാത്തവരായി മലയാളം സിനിമാ ആരാധകര്‍ ആരും തന്നെ കാണില്ല. സിനിമയില്‍ മാത്രം ഒതുങ്ങുന്നതല്ല ഇരുവരുടെയും സൗഹൃദമെന്നും അവര്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്. ഇവര്‍ സിനമയില്‍ ഒന്നിക്കാന്‍ ആഗ്രഹിച്ച പ്രേക്ഷകര്‍ക്കായി ഇതാ ഒരു സന്തോഷ വാര്‍ത്ത. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍'

സിദ്ദിഖ് , സലീംകുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവന്‍, ഏലൂര്‍ ജോര്‍ജ്, ഹുസൈന്‍ ഏലൂര്‍, ഷൈജോ അടിമാലി, ഉറര്‍വശി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ് , നേഹ റോസ്, സീമാ ജി. നായര്‍, വത്സല മേനോന്‍ , അശ്വതി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

തിരക്കഥ, സംഭാക്ഷണം നിര്‍വഹിക്കുന്നത് സജീവ് പാഴൂര്‍. നാദ് ഗ്രൂപ്പ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അനില്‍  നായറാണ്. ബി.കെ. ഹരിനാരായണന്‍, ജ്യോതിഷ്, നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷ തന്നെ സംഗീതം പകരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക