Image

പൃഥ്വിരാജ് താരമാകുമ്ബോള്‍ സുരാജ് ആരാധകനാകുന്നു; ഡ്രൈവിങ് ലൈസന്‍സ് ടീസര്‍

Published on 01 December, 2019
പൃഥ്വിരാജ് താരമാകുമ്ബോള്‍ സുരാജ് ആരാധകനാകുന്നു; ഡ്രൈവിങ് ലൈസന്‍സ് ടീസര്‍

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. ഇപ്പോള്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

സിനിമയിലെ സൂപ്പര്‍താരവും ആരാധകനും തമ്മിലെ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. ചിത്രത്തില്‍ പൃഥ്വിരാജ് താരമാകുമ്ബോള്‍ സുരാജ് ആണ് ആരാധകന്റെ വേഷമണിയുന്നത്. ജീന്‍ പോള്‍ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മിയ, ദീപ്തി സതി എന്നിവരാണ് നായികമാര്‍. മാജിക് ഫ്രെയിംസുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗാനങ്ങള്‍ സന്തോഷ് വര്‍മയുടേതാണ്. സംഗീതം യക്‌സണ്‍ ഗാരി പെരേര, നേഹ നായര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക