Image

കലാതിലക- പ്രതിഭാ പട്ടങ്ങള്‍ തിരികെ കൊണ്ട് വരണമെന്ന് നടിയും മുന്‍ കലാതിലകവുമായ വിന്ദുജ മേനോന്‍

Published on 30 November, 2019
കലാതിലക- പ്രതിഭാ പട്ടങ്ങള്‍ തിരികെ കൊണ്ട് വരണമെന്ന് നടിയും മുന്‍ കലാതിലകവുമായ വിന്ദുജ മേനോന്‍
കാഞ്ഞങ്ങാട്:  കലാതിലക- പ്രതിഭാ പട്ടങ്ങള്‍ തിരികെ കൊണ്ട് വരണമെന്ന് നടിയും മുന്‍ കലാതിലകവുമായ വിന്ദുജ മേനോന്‍. കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശനിയാഴ്ച രാവിലെ മുഖ്യാതിഥിയായെത്തിയ താരം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. 

ഇരുപത്തി എട്ട് വര്‍ഷം മുമ്ബ് കാസര്‍കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകമാണ് വിന്ദുജ മേനോന്‍. കലാതിലക പുരസ്‌ക്കാരങ്ങള്‍ തിരികെ കൊണ്ടുവരുന്നത് കുട്ടികള്‍ക്ക് ഒരു പ്രചോദനമായിരിക്കും. അംഗീകാരങ്ങള്‍ അംഗീകരിക്കപ്പെടേണ്ടത് തന്നെയാണ്. അവര്‍ക്ക് ലഭിക്കുന്ന പുരസ്‌കാര പട്ടങ്ങള്‍ ജീവിതാവാസനം വരെ നില നിര്‍ത്തണം. 

28വര്‍ഷം മുന്‍പ് കലാതിലകമായതുകൊണ്ടാണ് എന്നെ ഇപ്പോഴും എല്ലാവരും ഓര്‍ക്കുന്നത്. ഒരു സിനിമാതാരം ആയിട്ടല്ല ഞാന്‍ ഇപ്പോള്‍ കാസര്‍കോട് എത്തിയത്. മറിച്ചു അന്നത്തെ ആ പതിഞ്ചുവയസു കാരി പെണ്‍കുട്ടി ആയിട്ടാണ്. 


അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരില്‍ നിന്നും അന്ന് ഞാന്‍ കലാതിലക പട്ടം ഏറ്റുവാങ്ങുമ്ബോള്‍ നാണം കുണുങ്ങി നിന്നിരുന്നു. എന്നാല്‍ തന്നെ നായനാര്‍ മോളെ എന്ന് വിളിച്ചു കെട്ടിപ്പിടിച്ചു. ഒരുപാട് പരിമിതികള്‍ നിറഞ്ഞതായിരുന്നു അന്നും കാസര്‍കോട് കലോത്സവം. അന്നും കാസര്‍കോട് നിന്നും ലഭിച്ച സ്‌നേഹം വിലമതിക്കാനാവാത്തതാണെന്നും വിന്ദുജ ഓര്‍ക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക