Image

പ്രേക്ഷകരെ മുള്‍മുനയില്‍ നിറുത്താന്‍ മിഡ്‌നെറ്റ്‌ സ്‌ക്രീനിങ്ങില്‍ ഡോര്‍ലോക്ക്‌

Published on 30 November, 2019
പ്രേക്ഷകരെ മുള്‍മുനയില്‍ നിറുത്താന്‍ മിഡ്‌നെറ്റ്‌ സ്‌ക്രീനിങ്ങില്‍ ഡോര്‍ലോക്ക്‌


പേടി ആസ്വദിക്കാനുള്ള പ്രേക്ഷക താല്‍പര്യം മുന്‍നിറുത്തി രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മിഡ്‌നെറ്റ്‌ സ്‌ക്രീനിങ്ങില്‍ ഇത്തവണ ലീ ക്വാണിന്റെ ഡോര്‍ലോക്ക്‌ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.

ഏകാകിയായ ക്യുങ്‌ മിന്റെ അപ്പാര്‍ട്ട്‌മെന്റെില്‍ ഒരു അപരിചിതന്‍ നടത്തുന്ന കൊലപാതകമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.നെഞ്ചിടിപ്പിന്റെ വേഗം കൂട്ടുന്ന രംഗങ്ങളും വിസ്‌മയിപ്പിക്കുന്ന സസ്‌പെന്‍സും കോര്‍ത്തിണക്കിയ ചിത്രം സ്‌ത്രീകളുടെ അരക്ഷിത ജീവിതം കൂടിയാണ്‌ ചര്‍ച്ച ചെയ്യുന്നത്‌.

ദക്ഷിണ കൊറിയയില്‍ തരംഗമായ ഈ സിനിമ മികച്ച സസ്‌പെന്‍സ്‌ ത്രില്ലര്‍ എന്ന നിലയില്‍ ഇതിനകം ലോക ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്‌.ചലച്ചിത്ര മേളയിലെ തുറന്ന വേദിയായ നിശാഗന്ധിയിലാണ്‌ ഡോര്‍ ലോക്കിന്റെ പ്രദര്‍ശനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക