Image

വി.എസ്‌ മനുഷ്യസ്‌നേഹി, പാര്‍ട്ടിക്ക്‌ ജനങ്ങള്‍ ഇല്ലാതിയിക്കൊണ്ടിരിക്കുന്നു: വേണു

Published on 12 May, 2012
വി.എസ്‌ മനുഷ്യസ്‌നേഹി, പാര്‍ട്ടിക്ക്‌ ജനങ്ങള്‍ ഇല്ലാതിയിക്കൊണ്ടിരിക്കുന്നു: വേണു
ഒഞ്ചിയം: ഇന്ന്‌ വി.എസ്‌ അച്യുതാനന്ദന്‌ നടത്തിയ പ്രസ്‌താവനകള്‍ മനുഷ്യസ്‌നേഹിയുടേതാണെന്നും നടപടി സ്വീകരിച്ച്‌ പാര്‍ട്ടിക്ക്‌ അണികളെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയുമാണെന്ന്‌ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ എന്‍. വേണു പറഞ്ഞു.

വി.എസിന്റേത്‌ മനുഷ്യസ്‌നേഹിയായ കമ്മ്യൂണിസ്റ്റിന്റെ വാക്കുകളാണെന്ന്‌ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ എന്‍. വേണു. വി.എസിന്റെ വാര്‍ത്താസമ്മേളനത്തോട്‌ ചാനലുകള്‍ക്ക്‌ നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ നിലപാട്‌ അംഗീകരിപ്പിക്കാന്‍ വേണ്‌ടിയുള്ളതാകരുത്‌ അച്ചടക്ക നടപടി. പാര്‍ട്ടി കമ്മറ്റിയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യ നിലപാടുകള്‍ക്കെതിരേ നടപടി സ്വീകരിക്കരുത്‌. അങ്ങനെയെങ്കില്‍ പാര്‍ട്ടി കമ്മറ്റികള്‍ ഉണ്‌ടാകും ജനങ്ങള്‍ ഉണ്‌ടാകില്ലെന്ന അവസ്ഥയാകുമെന്നും അതാണ്‌ സിപിഎമ്മിന്‌ സംഭവിച്ചുകൊണ്‌ടിരിക്കുന്നതെന്നും എന്‍. വേണു പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക