Image

100 രൂപയെച്ചൊല്ലി തര്‍ക്കം: 17കാരനെ കുത്തിക്കൊന്നു

Published on 12 May, 2012
100 രൂപയെച്ചൊല്ലി തര്‍ക്കം: 17കാരനെ കുത്തിക്കൊന്നു
നേമം: 100 രൂപ കടം വാങ്ങിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 17 കാരനെ കുത്തിക്കൊന്നു. തിരുമല ടി.സി8/710 സുഹ്‌റാ മന്‍സിലില്‍ ഷഹബ്ദ്ദീന്റെ മകന്‍ ഷഹിന്‍ഷാ(17)യാണ് കുത്തേറ്റ് മരിച്ചത്. നേമം മനുകുലാദിത്യമംഗലം വില്ലാകോട്ടേജിന് സമീപം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന മധു എന്നു വിളിക്കുന്ന ബഷീറാ(44)ണ് ഷഹിന്‍ഷായെ കൊലപ്പെടുത്തിയതെന്ന് നേമം പോലീസ് പറഞ്ഞു.

ഹിന്ദു മതവിശ്വാസിയായിരുന്ന മധു അടുത്തിടെ പൊന്നാനിയില്‍ പോയി ഇസ്ലാം മതം സ്വീകരിച്ചിരുന്നു. മധുവില്‍ നിന്ന് ബൈക്കിന് പെട്രോളടിക്കുന്നതിനായി ഷഹിന്‍ഷാ 100 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാത്തിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ കരുമം ലക്ഷംവീട് കോളനിയില്‍ വച്ചാണ് സംഭവം. കുത്തേറ്റുവീണ ഷഹിന്‍ഷായെ തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മധു സംഭവത്തിന് ശേഷം ഒളിവില്‍പോയി. ഇയാളെ പിടികൂടാന്‍ ഊര്‍ജ്ജിത ശ്രമം ആരംഭിച്ചതായി നേമം പോലീസ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക