Image

ഒമാന്‍ തീരത്ത് എണ്ണകപ്പല്‍ തട്ടിക്കൊണ്ടുപോയി; ജീവനക്കാരില്‍ ഇന്ത്യക്കാരും

Published on 12 May, 2012
ഒമാന്‍ തീരത്ത് എണ്ണകപ്പല്‍ തട്ടിക്കൊണ്ടുപോയി; ജീവനക്കാരില്‍ ഇന്ത്യക്കാരും
മസ്‌കറ്റ്: അറേബ്യന്‍ സമുദ്രത്തില്‍ ഒമാന്‍ തീരത്ത് വെച്ച് 1,35000 ടണ്‍ എണ്ണയുമായി പോയ ചരക്കുകപ്പല്‍ തട്ടിക്കൊണ്ടുപോയി. ഗ്രീക്ക് കപ്പലായ എം.ടി സ്മിര്‍ണിയാണ് തട്ടിക്കൊണ്ടുപോയത്. ജീവനക്കാരായ 15 പേര്‍ ഉള്‍പ്പെടെയാണ് അപ്രത്യക്ഷമായിരിക്കുന്നത്. ജീവനക്കാരില്‍ അധികവും ഇന്ത്യക്കാരും ഫിലിപ്പീന്‍സുകാരുമാണ്.

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ചയാണ് കപ്പലുമായുള്ള ബന്ധം നഷ്ടമായതെന്ന് ഉടമകളായ ഡൈനാകോം ടാങ്കേഴ്‌സ് മാനേജ്‌മെന്റ് ലിമിറ്റഡ് അറിയിച്ചു. ഒമാന്‍ തീരത്തുനിന്നും 630 കിലോമീറ്ററോളം അകലെ വെച്ചാണ് കപ്പല്‍ തട്ടിയെടുത്തതെന്നാണ് നിഗമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക