പരിശീലനത്തിന്റെ മറവില്‍ കുട്ടികള്‍ക്കെതിരെ പ്രകുതി വിരുദ്ധ പീഡനം: കായികാധ്യാപകന്‍ അറസ്റ്റില്‍
VARTHA
22-Nov-2019
VARTHA
22-Nov-2019
തിരുവനന്തപുരം : വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശി ബേബി ജോസഫാണ് അറസ്റ്റിലായത്. പത്തോളം വിദ്യര്‍ത്ഥികളാണ് പീഡനത്തിന് ഇരയായത്. തിരുവനന്തപുരം കരകുളത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. അധ്യാപകര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് വിദ്യാര്‍ത്ഥികള്‍ പീഡന വിവരം പുറത്ത് വന്നത്.
ഇയാള്‍ കായിക പരിശീലനത്തിന്റെ മറവില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടികളുടെ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കി. സംഭവം പുറത്തറിഞ്ഞതോടെ ഒളിവില്‍ പോയ അധ്യാപകനാണ് അറസ്റ്റിലായത്.
പ്രകൃതി വിരുദ്ധ പീഡനത്തിന് കുട്ടികളെ ഇരയാക്കിയെന്നാണ് അധ്യാപകനെതിരെയുള്ള കേസ്. കുട്ടിളെ പരസ്പരം ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നും ഇയാള്‍ക്കെതിരെ മൊഴിയുണ്ട്. സംഭവത്തില്‍ പോലീസ് നടപടികള്‍ പുരോഗമിക്കുകയാണ്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments