തിരുവനന്തപുരം: നിയമസഭാ സമ്മേളനം അവസാനിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ പര്യടനത്തിന്. ജപ്പാന്, കൊറിയ എന്നിവിടങ്ങളിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എ.കെ ശശീന്ദ്രനും ഇ.പി ജയരാജനും പുറപ്പെടുന്നത്. ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷന്‍ വി.കെ പ്രേമചന്ദ്രന് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
ദിവസത്തെ പര്യടനത്തിനാണ് സംഘം പുറപ്പെടുന്നത്. ഡിസംബര്‍ നാലിന് മടങ്ങിയെത്തും. ഗതാഗത വികസനം, മത്സ്യബന്ധനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിദേശസഹായം നേടുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം.