അജുവര്‍ഗീസ് ഒരു സെല്ഫിതാരമാണ് വടക്കന്‍ സെല്‍ഫി പോലുളള ചിത്രങ്ങളിലൂടെ താരത്തിന്റെ സെല്‍ഫി പ്രാന്ത് ആരാധകര്‍ക്ക് അറിയാവുന്നതാണ്. ഇപ്പോഴിതാ, ഒരു രസകരമായ സെല്‍ഫി ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം.
‘ഒരു സെല്‍ഫിയും ഞാന്‍ വിടില്ല, ഇതിഹാസത്തിനോപ്പം , അതിപ്പോള്‍ സെല്‍ഫിയെടുക്കാന്‍ വിളിച്ചില്ലങ്കില്‍ പോലും’. മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവച്ച് അജു ഇങ്ങനെ കുറിച്ചു.
സത്യത്തില്‍ ഈ ഫോട്ടോ എടുത്തത് ശ്വേത മേനോന് ആണ്. ഈ സെല്‍ഫിയില്‍ സൂക്ഷിച്ച് നോക്കിയാല്‍ അജുവിനെ കാണാം. അമ്മ ഭാരവാഹികളുടെ കൂടിച്ചേരലിനിടടെയായിരുന്നു ഈ മനോഹര നിമിഷം അരങ്ങേറിയത്.