Image

പി.വി.അന്‍വര്‍ നിയമസഭയുടെ അപമാനമെന്ന് വി.എം.സുധീരന്‍

Published on 20 November, 2019
പി.വി.അന്‍വര്‍ നിയമസഭയുടെ അപമാനമെന്ന് വി.എം.സുധീരന്‍

തിരുവനന്തപുരം: പരിസ്ഥിതി നിയമങ്ങളടക്കം സകല നിയമങ്ങളും ലംഘിച്ച്‌ ഹൈക്കോടതി വിധിയെപ്പോലും വെല്ലുവിളിക്കുന്ന പി.വി.അന്‍വര്‍ എം.എല്‍.എ. നിയമസഭയുടെ അപമാനമാണെന്ന് മുന്‍ സ്പീക്കര്‍ വി.എം.സുധീരന്‍ ആരോപിച്ചു . പി.വി.അന്‍വറിനെ നിയമസഭാ പരിസ്ഥിതി സമിതിയില്‍നിന്നു പുറത്താക്കണമെന്നും സര്‍ക്കാരിന്റെ പരിസ്ഥിതി നയങ്ങള്‍ തിരുത്തണമെന്നും ആവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി നടത്തിയ സെക്രട്ടേറിയറ്റ്‌ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .


പരിസ്ഥിതിയെ തകര്‍ത്തുകൊണ്ട് തടയണയും വാട്ടര്‍പാര്‍ക്കും നിര്‍മിച്ച അന്‍വറിനെ നിയമസഭയുടെ പരിസ്ഥിതി സമിതിയില്‍നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് പലതവണ സ്പീക്കര്‍ക്ക് കത്തയച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും വി.എം.സുധീരന്‍ പറഞ്ഞു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക