വാളയാര്‍ കേസ് ലോക്‌സഭയില്‍; ഗൗരവത്തോടെ പരിഗണിക്കണമെന്ന് സ്പീക്കര്‍

ന്യൂഡല്‍ഹി: വാളയാര്‍ കേസ് ഗൗരവത്തോടെ പരിഗണിക്കണമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പ്രതിഷേധിച്ചപ്പോഴാണ് സ്പീക്കറുടെ പരാമര്‍ശം.
കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. കേസ് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടണമെന്നും യു.ഡി.എഫ് എം.പിമാര്‍ ആവശ്യപ്പെട്ടു.
അതേസമയം വാളയാര്‍ കേസ് അന്വേഷിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ വിശ്വാസമുണ്ടെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
കേസില്‍ വീഴ്ച വരുത്തിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജനെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്താക്കിയിരുന്നു.
Facebook Comments