Emalayalee.com - നെടുമ്ബാശേരി വിമാനത്താവള നവീകരണം നാളെ തുടങ്ങും; പകല്‍ സര്‍വീസ് ഇല്ല
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

നെടുമ്ബാശേരി വിമാനത്താവള നവീകരണം നാളെ തുടങ്ങും; പകല്‍ സര്‍വീസ് ഇല്ല

VARTHA 19-Nov-2019
VARTHA 19-Nov-2019
Share

നെടുമ്ബാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വെ നവീകരണ ജോലികള്‍ നാളെ ആരംഭിക്കും. ജോലികള്‍ നടക്കുന്നതിനാല്‍ 2020 മാര്‍ച്ച്‌ 28 വരെ പകല്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് റണ്‍വേയുടെ പ്രതലം പരുക്കനായി നിലനിര്‍ത്താനുള്ള റീസര്‍ഫസിംഗ് ജോലികള്‍ നടക്കുക.


റണ്‍വെ, ടാക്സി ലിങ്കുകള്‍ എന്നിവയുള്‍പ്പെടെ മൊത്തം 5 ലക്ഷം ചതുരശ്ര മീറ്റര്‍ഭാഗത്താണ് വിമാനങ്ങളുടെ ലാന്‍ഡിംഗ് സുരക്ഷ ഉറപ്പാക്കാനുള്ള റീ-സര്‍ഫിങ് ജോലികള്‍ നടക്കുന്നത്. ഈ സമയത്ത് വിമാനങ്ങളുടെ ടേക്-ഓഫ്, ലാന്‍ഡിങ് എന്നിവ നടത്താനാകില്ല. ഇതേത്തുടര്‍ന്ന് മിക്ക സര്‍വീസുകളും വൈകീട്ട് ആറ് മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുനഃക്രമീകരിച്ചു. സ്പൈസ് ജെറ്റിന്റെ മാലദ്വീപ് സര്‍വീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തില്‍ റദ്ദാക്കിയത്. വിവിധ എയര്‍ലൈനുകളുടെ അഹമ്മദാബാദ്, ദില്ലി, ചെന്നൈ, മൈസൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ഓരോ സര്‍വ്വീസുകളും റദ്ദാക്കി. ദിവസേന 30000 യാത്രക്കാരെയും 240 സര്‍വീസുകളുമാണ് നെടുമ്ബാശ്ശേരി വിമാനത്താവളം കൈകാര്യം ചെയ്യുന്നത്.


റണ്‍വെ റീ-സര്‍ഫസിങ് പ്രവൃത്തി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്ബുതന്നെ സിയാല്‍ ആസൂത്രണം തുടങ്ങിയിരുന്നു. വിമാനക്കമ്ബനികള്‍ പൂര്‍ണ സഹകരണം ഉറപ്പാക്കിയതോടെ വ്യാപകമായ സര്‍വീസ് റദ്ദാക്കലുകള്‍ ഒഴിവാക്കാന്‍ സാധിച്ചതു സിയാലിനു നേട്ടമായി. 24 മണിക്കൂര്‍ പ്രവര്‍ത്തന സമയം എന്നത് നാളെ മുതല്‍ 16 മണിക്കൂര്‍ ആയി ചുരുങ്ങുകയാണ്. രാവിലെയും വൈകിട്ടും തിരക്കു പ്രതീക്ഷിക്കുന്നുണ്ട്. ഇതു പരിഗണിച്ച്‌ ചെക്ക്-ഇന്‍ സമയം വര്‍ധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാര്‍ക്ക് ഇനി മൂന്നു മണിക്കൂര്‍ മുമ്ബു തന്നെ ചെക്ക്-ഇന്‍ നടത്താം. രാജ്യാന്തര യാത്രക്കാര്‍ക്ക് നാല് മണിക്കൂര്‍ മുമ്ബും ഈ സൗകര്യം പ്രയോജനപ്പെടുത്താം. 


വിമാനത്താവളത്തില്‍ 100 സുരക്ഷാ ഭടന്‍മാരെ കൂടി സിഐഎസ്‌എഫ് നിയോഗിച്ചിട്ടുണ്ട്. ഇതോടെ സിയാലിലെ സിഐഎസ്‌എഫ് അംഗബലം 950 ആയി ഉയര്‍ന്നു. വരുന്ന ആഴ്ചകളില്‍ 400 പേര്‍ കൂടി എത്തുമെന്നും സിഐഎസ്‌എഫ് അറിയിച്ചിട്ടുണ്ട്.റണ്‍വെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 150 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
രണ്ടിലയില്‍ ജോസ് കെ.മാണിക്ക് വീണ്ടും തിരിച്ചടി; ഇക്കുറി അകലകുന്നം പഞ്ചായത്തില്‍
ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് സോണിയ; രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി അജണ്ടയ്‌ക്കെതിരെ പോരാട്ടം തുടരും
സെല്‍ഫി ഇന്‍സ്റ്റാഗ്രാമിലിട്ടു; ആരാധകരെന്ന വ്യാജേന 22-കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്, കൊള്ളയടിച്ചു
അഭിഭാഷകനായി ചിദംബരം വീണ്ടും സുപ്രീം കോടതിയില്‍
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വിസ്‌കി ശേഖരം ഓണ്‍ലൈന്‍ ലേലത്തിലൂടെ വില്പനക്ക്
വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സൈനിക സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍.
ഹേബിയസ് കോര്‍പ്പസ് വഴി കാമുകിയെ മോചിപ്പിച്ച് സദാചാര പോലീസിംഗിനും കവര്‍ച്ചക്കേസിലും അറസ്റ്റില്‍
പന്ത്രണ്ടുവര്‍ഷത്തെ കാത്തിരിപ്പില്‍ ഇരട്ടകുട്ടികള്‍ ജനിച്ചത് ജീവനില്ലാതെ, പിന്നാലെ അമ്മയും വിടപറഞ്ഞു
മേളയ്ക്ക് നാളെ കൊടിയിറക്കം, സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
വിവാദ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായി
കാട്ടുതേനും, വനസമ്പത്തുമായി കാടിന്റെ മക്കള്‍ അയ്യപ്പ ദര്‍ശനത്തിനെത്തി
വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; വ്യക്തിവൈരാഗ്യമെന്ന് പോലീസ്
ആഫ്രിക്കയില്‍ 94 ലക്ഷം പേര്‍ മുഴുപട്ടിണിയില്‍, ഒരു വര്‍ഷത്തിനിടെ ഇരട്ടിയായി
ബിഹാറില്‍ കാമുകന്‍ തീകൊളുത്തിയ കൗമാരക്കാരി ഗര്‍ഭിണി മരിച്ചു
നിര്‍മാതാക്കള്‍ക്കെതിരെ വിവാദ പരാമര്‍ശം; മാപ്പ് പറഞ്ഞ് നടന്‍ ഷെയിന്‍ നിഗം
ദേശീയ പൗരത്വ ബില്‍: നിരാഹാരത്തിനൊരുങ്ങി 25000 വിദ്യാര്‍ത്ഥികള്‍!
നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ദിലീപിന് ബുധനാഴ്ച പരിശോധിക്കാമെന്ന് കോടതി
കൊല്ലത്ത്‌ നാട്ടുകാര്‍ നോക്കി നില്‍ക്കെ യുവതിയെ കുത്തി കൊന്നു; അയല്‍വാസി അറസ്‌റ്റില്‍
സവാളയില്ലാതെ ബിരിയാണി; പ്രതിഷേധവുമായി സംസ്ഥാന പാചക തൊഴിലാളി യൂണിയന്‍
കണ്ണിന് പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചത് രണ്ട് മണിക്കൂറിനുശേഷം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ മാതാവ്

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomma
CONTACT ARCHIVE ABOUT US PRIVACY POLICY
image image
To advertise email marketing@emalayalee.com

Copyright © 2017 LEGACY MEDIA INC. - All rights reserved.

Designed, Developed & Webmastered by NETMAGICS.COM