Image

ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്‌-3 നവംബര്‍ 25ന്‌ കുതിച്ചുയരും

Published on 19 November, 2019
ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്‌-3 നവംബര്‍ 25ന്‌ കുതിച്ചുയരും
 ചെന്നൈ: ഇന്ത്യയുടെ കാര്‍ട്ടോഗ്രഫി സാറ്റലൈറ്റായ കാര്‍ട്ടോസാറ്റ്‌ 3 ഉം 13 വാണിജ്യ നാനോ സാറ്റലൈറ്റുകളും നവംബര്‍ 25ന്‌ വിക്ഷേപിക്കും. ഇന്ത്യന്‍ സ്‌പേസ്‌ ഏജന്‍സിയാ ഐഎസ്‌ആര്‍ഒ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. രാവിലെ 9.28ന്‌ റോക്കറ്റ്‌ പറന്നുയരുമെന്നാണ്‌ പ്രതീക്ഷ.

ഐഎസ്‌ആര്‍ഒയുടെ റോക്കറ്റായ പോളാര്‍ സാറ്റലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍-എക്‌സ്‌എല്‍ വേരിയന്റ്‌ (പിഎസ്‌എല്‍വി-എക്‌സ്‌എല്‍) ഉപയോഗിച്ചാണ്‌ നവംബര്‍ 25ന്‌ കാര്‍ട്ടോസാറ്റ്‌ 3 വിക്ഷേപിക്കുന്നത്‌. അതേസമയം തന്നെ യുഎസില്‍ നിന്ന്‌ 13 വാണിജ്യ നാനോ സാറ്റലൈറ്റുകള്‍ ഭ്രമണപഥത്തിലെത്തുമെന്നും ഇസ്രോ അറിയിച്ചു.

ഉയര്‍ന്ന റെസല്യൂഷനില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള മൂന്നാം തലമുറയിലെ പുതിയ ഉപഗ്രഹമാണ്‌ കാര്‍ട്ടോസാറ്റ്‌ -3. 509 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ 97.5 ഡിഗ്രി ചെരിവിലാണ്‌ ഉപഗ്രഹം സ്ഥാപിക്കുക.

ബഹിരാകാശ വകുപ്പിന്‌ കീഴില്‍ അടുത്തിടെ ആരംഭിച്ച പുതിയ കമ്‌ബനിയായ ന്യൂസ്‌പേസ്‌ ഇന്ത്യ ലിമിറ്റഡുമായുള്ള (എന്‍എസ്‌ഐഎല്‍) വാണിജ്യ ഉടമ്‌ബടിയുടെ ഭാഗമായാണ്‌ യുഎസില്‍ നിന്നുള്ള 13 നാനോ സാറ്റലൈറ്റുകളെന്ന്‌ ഇസ്‌റോ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക