Image

കൂടത്തായി ; റീപോസ്റ്റുമാര്‍ട്ടം നടത്തിയെങ്കിലും മരിച്ചവരുടെ ശരീരത്തില്‍ നിന്ന് സയനൈഡിന്‍റെ അംശം കണ്ടെത്താനായില്ലെന്ന് പൊലീസ്

Published on 18 November, 2019
കൂടത്തായി ; റീപോസ്റ്റുമാര്‍ട്ടം നടത്തിയെങ്കിലും മരിച്ചവരുടെ ശരീരത്തില്‍ നിന്ന് സയനൈഡിന്‍റെ അംശം കണ്ടെത്താനായില്ലെന്ന് പൊലീസ്

കൊച്ചി: കൂടത്തായി കൊലപാതകക്കേസില്‍ റീപോസ്റ്റുമാര്‍ട്ടം നടത്തിയെങ്കിലും മരിച്ചവരുടെ ശരീരത്തില്‍ നിന്ന് സയനൈഡിന്‍റെ അംശം കണ്ടെത്താനായില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍. കേസില്‍ പ്രതിയായ പ്രജികുമാറിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്ബോഴാണ് അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്.


മൃതദേഹം സംസ്കരിച്ച്‌ വര്‍ഷങ്ങള്‍ കഴി‍ഞ്ഞതിനാല്‍ സയനൈഡിന്‍റെ അംശം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, മുഖ്യപ്രതി ജോളിയുടെ വീട്ടില്‍ നിന്ന് തന്നെ സയനൈഡ് കിട്ടിയിട്ടുണ്ടെന്നും ഇത് പ്രധാന തെളിവായി മാറുമെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പ്രജി കുമാറിന് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.


അതേസമയം, ടോം തോമസ് കൊലപാതകക്കേസില്‍ ജോളിയുടെ പൊലീസ് കസ്റ്റഡി കാലാവധി രണ്ട് ദിവസം കൂടി നീട്ടി. കസ്റ്റഡി കാലാവധി അഞ്ച് ദിവസം നീട്ടി നല്‍കണമെന്നായിരുന്നു കേസന്വേഷിക്കുന്ന കുറ്റ്യാടി സി ഐ താമരശേരി കോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് അനുവദിച്ചില്ലെങ്കില്‍ അന്നമ്മ കൊലപാതകക്കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടാനായിരുന്നു പൊലീസിന്‍റെ നീക്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക