പൂമരത്തിന് ശേഷം എബ്രിഡ് ഷൈന്റെ 'ദി കുങ്ഫു മാസ്റ്റര്‍' എത്തുന്നു; ചിത്രീകരിച്ചത് ഹിമാലയത്തില്‍
FILM NEWS
17-Nov-2019
FILM NEWS
17-Nov-2019

1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം തുടങ്ങിയ സിനിമകളൊരുക്കി ശ്രദ്ധനേടിയ സംവിധായകനാണ് എബ്രിഡ് ഷൈന്‍. കാളിദാസ് ജയറാം നായകനായ പൂമരത്തിനു ശേഷം പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് എബ്രിഡ് ഷൈന്‍. 'ദി കുങ്ഫു മാസ്റ്റര്‍' എന്നാണ് പേരിട്ടിരിക്കുന്നത്. ഹിമാലയന്‍ താഴ്‌വരകളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രം തീയറ്ററുകളിലെത്തും.
ജിജി സ്‌കറിയ, നീത പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. താന്‍ ബാല്യത്തില്‍ കണ്ട ചില ജാക്കിചാന്‍, ബ്രൂസ്ലി സിനിമകളില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് മാധ്യമങ്ങളോട് അദ്ദേഹം പുതിയ ചിത്രത്തെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.
പൂമരത്തിലെ നായിക വേഷം അവതരിപ്പിച്ച നീത പിള്ള തന്നെയാണ് ഈ ചിത്രത്തിലും പ്രധാന വേഷത്തിലെത്തുന്നത്. ഓഡീഷനിലൂടെയാണ് നായക കഥാപാത്രമായ ജിജി സ്‌കറിയയെ കണ്ടെത്തിയതെന്നും സംവിധായകന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിനായി ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് മേജര്‍ രവിയുടെ മകന്‍ അര്‍ജുനാണ്. ഫുള് ഓണ്‍ ഫ്രെയിംസിന്റെ ബാനറില്‍ ഷിബു തെക്കുംപുറമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments