Image

യുഎഇ ദേശീയ ദിനാഘോഷം: കെഎംസിസി കായികോത്സവം നവംബര്‍ 22ന്

Published on 17 November, 2019
യുഎഇ ദേശീയ ദിനാഘോഷം: കെഎംസിസി കായികോത്സവം നവംബര്‍ 22ന്


ദുബായ് :യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെഎംസിസി സംഘടിപ്പിക്കുന്ന കായികോത്സവം നവംബര്‍ 22ന് (വെള്ളി) ഉച്ചകഴിഞ്ഞ് 1.30 മുതല്‍ ജിദ്ദാഫ് സ്വിസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.

21ന് രാത്രി 7.30 ന് അല്‍ബറാഹ കെഎംസിസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജൂണിയര്‍ വിഭാഗം ചെസ് മത്സരത്തോടെയാണ് കായികോത്സവത്തിന് തുടക്കം കുറിക്കുന്നത്. രാത്രി 9ന് ജനറല്‍ വിഭാഗം ചെസ് മത്സരവും നടക്കും. മത്സരാര്‍ഥികള്‍ പേര് വിവരങ്ങള്‍ ജില്ലാ കമ്മിറ്റി മുഖേന നല്‍കേണ്ടതാണ്.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള വിവിധ ഗെയിംസ്‌സ്‌പോര്‍ട്‌സ് ഇനങ്ങളും മുതിര്‍ന്നവര്‍ക്കായി മാരത്തോണ്‍ നടത്ത മത്സരവും ഒരുക്കിയിട്ടുണ്ട്. ഈ രണ്ട് ഇനങ്ങള്‍ക്കും ഗ്രൗണ്ടില്‍ റജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്.

പരിപാടികള്‍ വിജയിപ്പിക്കാന്‍ ചേര്‍ത്ത ജില്ലാ മണ്ഡലം പ്രവര്‍ത്തകരുടെയും സ്‌പോര്‍ട്‌സ് കമ്മിറ്റി ഭാരവഹികളുടെയുടെയും സംയുക്ത യോഗത്തില്‍ കായിക വിഭാഗം ചെയര്‍മാന്‍ എന്‍.കെ ഇബ്രഹിം അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല ആറങ്ങാടി, കോഓര്‍ഡിനേറ്റര്‍ സുഫൈദ് ഇരിങ്ങണ്ണൂര്‍, കണ്‍വീനര്‍മാരായ മുസ്തഫ പള്ളിക്കല്‍, ഷാനവാസ് കീടാരന്‍ സര്‍ഗധാര ജനറല്‍ കണ്‍വീനര്‍ നജീബ് തച്ചമ്പൊയില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്:നിഹ് മത്തുള്ള തൈയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക