റാണു മണ്ഡാലിന്റെ പുതിയ മേക്കോവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ
FILM NEWS
16-Nov-2019
FILM NEWS
16-Nov-2019

ഉപജീവനത്തിനായി റെയില്‍വേ പ്ലാറ്റഫോമിലിരുന്ന് പാട്ട് പാടുന്ന റാണു മണ്ഡാലിന്റെ വിഡിയോ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ റാണുവിന്റെ വിഡിയോ കണ്ട സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയ 'ഹാപ്പി ഹര്‍ദി ആന്‍ഡ് ഹീര്‍' എന്ന ചിത്രത്തില്‍ 'തേരി മേരി കഹാനി' എന്ന ഗാനം പാടാന്‍ റാണുവിന് അവസരം നല്‍കിയതോടെ റാണുവിന്റെ ജീവിതം മാറി മറിഞ്ഞു. തെരുവ് ഗായകരില്‍ നിന്നും സെലിബ്രിറ്റിയായി റാണു വളര്‍ന്നു. ഇതോടെ ലുക്കിലും റാണു മാറ്റം വരുത്തി.
അന്‍പതുകാരിയായ റാണുവിന്റെ പുതിയ മേക്കോവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിന് പിന്നിലുള്ളത്. കാന്‍പൂരില്‍ തന്റെ പുതിയ മേക്കോവര്‍ സലൂണ്‍ തുറക്കുന്നതിന്റെ ഭാഗമായാണ് കംപ്ലീറ്റ് മേക്കോവറിനായി റാണുവിന് സന്ധ്യ ക്ഷണിച്ചത്.
തന്റെ പുതിയ മേക്കോവറിനെ കുറിച്ച് ചോദിച്ചപ്പോള്‍ റാണുവിന്റെ മറുപടി 'ഞാനാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ല എന്റെ ലുക്ക് മൊത്തത്തില്‍ സന്ധ്യമാറ്റി, കൂടുതല്‍ സുന്ദരിയും ആത്മവിശ്വാസം കൂടിയതായും എനിക്ക് തോന്നുന്നു' എന്നായിരുന്നു. ഏതായാലും റാണുവിന്റേ മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments