Image

മസ്‌ക്കറ്റില്‍ മലയാളി കത്തോലിക്കാ പ്രാര്‍ത്ഥന കൂട്ടായ്മയുടെ ഇരുപത്തിയെട്ടാമത് വാര്‍ഷികം ആഘോഷിച്ചു

ബിജു വെണ്ണിക്കുളം Published on 16 November, 2019
മസ്‌ക്കറ്റില്‍    മലയാളി കത്തോലിക്കാ പ്രാര്‍ത്ഥന കൂട്ടായ്മയുടെ ഇരുപത്തിയെട്ടാമത് വാര്‍ഷികം ആഘോഷിച്ചു
മസ്‌കറ്റ്:  മസ്‌കറ്റ് മലയാളി കത്തോലിക്കാ പ്രാര്‍ത്ഥന കൂട്ടായ്മയുടെ
ഇരുപത്തിയെട്ടാമത്തെ വാര്‍ഷികം   വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുപ്പതിന്  ആഘോഷമായ ദിവ്യബലിയോട്കൂടി ആരംഭിച്ചു. തുടര്‍ന്ന് പാരിഷ് ഹാളില്‍ വച്ച് പൊതു സമ്മേളനവും വിവിധ  കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരിന്നു.

മസ്‌കറ്റ് മലയാളി കത്തോലിക്കാ പ്രാര്‍ത്ഥന കൂട്ടായ്മയുടെ ആത്മീയ ഗുരു ഫാദര്‍ ബിജോ കുടിലില്‍ , അദ്ധ്യക്ഷത വഹിച്ചു , പൊതുസമ്മേളനം റവ. ഫാദര്‍ . ഷാജി. കരിബ്ലാനിക്കല്‍  ഉത്ഘാടനം ചെയ്തു.

 പ്രാര്‍ത്ഥന കൂട്ടായ്മയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ ശ്രീ റോയ് തുരുത്തിയില്‍ സ്വാഗതവും , അസിസ്റ്റന്റ് ജനറല്‍ കോര്‍ഡിനേറ്റര്‍ ശ്രീ തോമസ് അലക്‌സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു

പാരീഷ് കൗണ്‍സില്‍ അംഗങ്ങളായ ഡോ. അലക്‌സ് ജോസഫും , ശ്രീ ജോസ് ഫ്രാന്‍സിസും ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. *ശ്രിമതി റെനി ഡാമിയന്‍ നന്ദിയും പറഞ്ഞു.*

എല്‍സണ്‍ ജോസഫും, ലിന്‍സി ബിനുവും,  വാര്‍ഷികാഘോഷത്തിന്റെ അവതാരകരായിരുന്നു

പ്രാര്‍ത്ഥന കൂട്ടായ്മകളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പെട്ടു.



മസ്‌ക്കറ്റില്‍    മലയാളി കത്തോലിക്കാ പ്രാര്‍ത്ഥന കൂട്ടായ്മയുടെ ഇരുപത്തിയെട്ടാമത് വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക