Image

രാത്രിയില്‍ ഹെഡ് ലൈറ്റില്‍ പത്തി വിടര്‍ത്തി പാമ്ബ്; ബൈക്ക് യാത്രക്കാരന്‍ നിയന്ത്രണംവിട്ട് റോഡില്‍ തെറിച്ചുവീണു

Published on 16 November, 2019
രാത്രിയില്‍ ഹെഡ് ലൈറ്റില്‍ പത്തി വിടര്‍ത്തി പാമ്ബ്; ബൈക്ക് യാത്രക്കാരന്‍ നിയന്ത്രണംവിട്ട് റോഡില്‍ തെറിച്ചുവീണു

കൊച്ചി: രാത്രിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ഹെഡ് ലൈറ്റിന് മുകളില്‍ പത്തി വിടര്‍ത്തി പാമ്ബ്. പരിഭ്രാന്തനായ ബൈക്ക് യാത്രക്കാരന്‍ നിയന്ത്രണംവിട്ടു റോഡില്‍ തെറിച്ചു വീണു. ആലുവയിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം.


ആലുവ മാറമ്ബളളി എംഇഎസ് കോളജിനു സമീപം താമസിക്കുന്ന മട്ടയില്‍ സക്കറിയയാണ് ഹെഡ് ലൈറ്റിന് മുകളില്‍ പാമ്ബിനെ കണ്ട് പരിഭ്രാന്തനായി നിയന്ത്രണം വിട്ട് റോഡില്‍ തെറിച്ചുവീണത്. കഴിഞ്ഞദിവസം രാത്രി വീട്ടില്‍ നിന്ന് ബൈക്കുമെടുത്ത് പുറത്തേയ്ക്ക് പോകുമ്ബോഴാണ് സംഭവം.


കുട്ടമശേരിക്ക് സമീപമെത്തിയപ്പോഴാണ് പൊടുന്നനെ ഹെഡ്‌ലൈറ്റിനു മുകളിലേക്ക് പാമ്ബ് തലപൊക്കി വന്നത്. ഞെട്ടിത്തരിച്ച സക്കറിയ ബൈക്കിന്റെ പിടിവിട്ട് റോഡിലേക്ക് വീണു. എല്ലാം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ കിട്ടിയവടിയെടുത്ത് പാമ്ബിനെ തല്ലിക്കൊന്നു.

വളവളപ്പന്‍ ഇനത്തില്‍പ്പെട്ട പാമ്ബാണ്.റോഡില്‍ തെറിച്ചു വീണെങ്കിലും സക്കറിയ്ക്ക് കാര്യമായ പരുക്കില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക