ദുബായ്: നിരവധി സിനിമാ ഷോകള്‍ക്ക് സാക്ഷ്യം വഹിച്ച ദുബായി വേറിട്ട ചലച്ചിത്ര മാമാങ്കത്തിന് വേദിയാകുന്നു. മോഹന്‍ലാലും അടുത്ത സുഹൃത്തുക്കളും സിനിമയില്‍ എത്തിയതിന്റെ 41 ാം വാര്‍ഷികം മെഗാ ഷോ ആയി മാറ്റുകയാണ്.
മോഹന്‍ലാല്‍,പ്രിയദര്‍ന്‍,ജി സുരേഷ്കുമാര്‍,അശോക് കുമാര്‍,മണിയന് പിള്ള രാജു, എസ് കുമാര്‍, എം ജി ശ്രീകുമാര്‍, കിരീടം ഉണ്ണി എന്നീ സുഹൃത്തുക്കള്‍ കുടുംബസമേതം പങ്കെടുക്കുന്നു എന്നതാണ് പരിപാടിയുടെ പ്രത്യേകത. ഇവരുടെ സിനിമകളെ കൂട്ടിയിണക്കി ടി കെ രാജീവ് കുമാര്‍ ഒരുക്കുന്ന അഞ്ചു മണിക്കൂര്‍ നീളുന്ന സംഗീത നൃത്ത തമാശ മെഗാ ഷോ കൂട്ടുകാര്‍ ഒരിമിച്ചിരുന്ന് കാണും.
താരമക്കളായ കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍,കല്യാണി പ്രിയദര്ശന്, നിരഞ്ജന് രാജു,കുഞ്ഞുണ്ണി എസ് കുമാര്‍, വിസ്മയ മോഹന്‍ലാല്‍, സിദ്ധാര്ത്ഥന് പ്രിയദര്ശന്, രേവതി സുരേഷ് എന്നിവര്‍ ഒന്നിച്ചെത്തും.
ആശ ശരത്തിന്റെ നേതൃത്വത്തില്‍ 111 നര്‍ത്തകര്‍ നൃത്താവിഷ്ക്കാരം നടത്തുന്ന പരിപാടിയില്‍ ഷംന കാസിം, ദുര്‍ഗകൃഷ്ണ,സ്വാസിക, വിഷ്ണുപ്രിയ,അര്‍ജുന്‍ലാല്‍ എന്നിവരും നൃത്തം ചവിട്ടും. എം.ജി ശ്രീകുമാര്‍, കെ.എസ് ചിത്ര, മധു ബാലകൃഷ്ണന്, ജ്യോത്സ്ന എന്നിവര്‍ സംഗീത മഴ പെയ്യിക്കുന്ന പരിപാടിയില്‍ മോഹന്‍ലാലും മഞ്ജു വാര്യരും പാടും.
ബിനുമോന്, നോബി, നെല്‍സണ്‍, അനിഷ് തോമസ്, ലാല്‍ ബാബു എന്നിവര്‍ ഹാസ്യപരിപാടിയുമായി കയ്യടി വാങ്ങാനെത്തും.
കുമ്മനം രാജശേഖരന്, ഇന്നസെന്റ്, നെടുമുടി വേണു, കെ ബി ഗണേഷ് കുമാര്‍, ശങ്കര്‍, മേനക എന്നിവരുടെ പരിപാടിയുടെ പ്രൗഡി കൂട്ടും.
നവംബര്‍ 22 ന് ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടില്‍ ജന്മഭൂമി ഒരുക്കുന്ന മെഹാ ഷോയുടെ ടെലിവിഷന്‍ പങ്കാളി ഫഌവഴ്സ് ടിവിയാണ്.