Image

യുവതി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍: ഭര്‍ത്താവിനെ പോലീസ്‌ തെരയുന്നു

Published on 12 November, 2019
യുവതി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍: ഭര്‍ത്താവിനെ പോലീസ്‌ തെരയുന്നു


കൊല്ലം: യുവതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ടു. മുളവന ചരുവിള പടിഞ്ഞാറ്റതില്‍ വിട്ടില്‍ കൃതി (25) ആണ്‌ മരിച്ചത്‌. ഭര്‍ത്താവ്‌ വൈശാഖിനെ പോലീസ്‌ തെരയുന്നു.
ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. കൃതിയുടെ മുളവനയിലെ വീട്ടില്‍ രാത്രി ഒമ്പതിനാണ്‌ വൈശാഖ്‌ എത്തിയത്‌. ആഹാരം കഴിക്കാന്‍ വരാതിരുന്നതിനെ തുടര്‍ന്ന്‌ അമ്മ വാതിലില്‍ മുട്ടി വിളിച്ചു. വാതില്‍ തുറന്നപ്പോള്‍ കൃതി തറയില്‍ വീണു കിടക്കുകയായിരുന്നു.

കുഴഞ്ഞു വീണന്നായിരുന്നു വൈശാഖ്‌ പറഞ്ഞത്‌.ആശുപത്രിയില്‍ കൊണ്ടു പോകാമെന്ന്‌ പറഞ്ഞു പുറത്തിറങ്ങിയ വൈശാഖ്‌ വാഹനമെടുത്ത്‌ പോവുകയായിരുന്നുവെന്ന്‌ ബന്ധുക്കള്‍ പറയുന്നു.

മോഹന്‍-ബിന്ദു ദമ്പതികളുടെ ഏക മകളാണ്‌ കൃതി. 2019 ഫെബ്രുവരി 3നാണ്‌ ഇവരുടെ വിവാഹം. കൃതിയുടെ രണ്ടാം വിവാഹവും വൈശാഖിന്റെ ആദ്യത്തെ വിവാഹവമായിരുന്നു.ആദ്യത്തെ വിവാഹത്തില്‍ ഒരു മകളുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക