Image

ബസ് മാറി കയറിയ വിദ്യാര്‍ത്ഥികളെ പത്ത് കിലോമീറ്റര്‍ അകലെ ഇറക്കിവിട്ട് കെഎസ്ആര്‍ടിസി കണ്ടക്ടറുടെ ക്രൂരത; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Published on 11 November, 2019
ബസ് മാറി കയറിയ വിദ്യാര്‍ത്ഥികളെ പത്ത് കിലോമീറ്റര്‍ അകലെ ഇറക്കിവിട്ട് കെഎസ്ആര്‍ടിസി കണ്ടക്ടറുടെ ക്രൂരത; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു


കൊച്ചി: ബസ് മാറി കയറിയ 12 വയസ് പ്രായമുള്ള വിദ്യാര്‍ത്ഥികളെ പത്ത് കിലോമീറ്റര്‍ അകലെ ഇറക്കി വിട്ട് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ക്രൂരത. പറവൂര്‍ൃആലുവ റോഡില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ അച്ഛന്റെ പരാതിയില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കണ്ടക്ടര്‍ക്കെതിരെ കേസെടുത്തു.

തങ്ങള്‍ക്ക് ഇറങ്ങേണ്ട സ്‌റ്റോപ്പ് എത്തിയപ്പോള്‍ കുട്ടികള്‍ ആവശ്യപ്പെട്ടിട്ടും കണ്ടക്ടര്‍ ബെല്‍ അടിക്കാതിരുന്നതോടെ ബസിലെ ചില യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും ബെല്‍ അടിക്കാന്‍ കണ്ടക്ടര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് കുട്ടികള്‍ ബസിലെ മറ്റൊരു യാത്രക്കാരന്റെ ഫോണില്‍ നിന്നും അച്ഛനെ വിളിച്ചു. കുട്ടികള്‍ പേടിച്ചു നില്‍ക്കുകയാണെന്ന് മനസിലാക്കി അവരെ സ്‌റ്റോപില്‍ ഇറക്കണമെന്ന് താന്‍ കണ്ടക്ടറോട് അപേക്ഷിച്ചെന്നും എന്നാല്‍ ഇത് സമ്മതിക്കാതെ പത്ത് കിലോമീറ്റര്‍ അകലെയുള്ള പറവൂര്‍ കവലയിലാണ് ബസ് നിര്‍ത്തിയത് എന്നും കുട്ടികളുടെ പിതാവ് പറഞ്ഞു. 

കുട്ടികളുടെ പ്രായമെങ്കിലും കണക്കിലെടുത്ത് കണ്ടക്ടര്‍ക്ക് ബസ് നിര്‍ത്താമായിരുന്നു. സന്ധ്യയാകാന്‍ തുടങ്ങിയിരുന്നതിനാല്‍ കുട്ടികള്‍ വല്ലാതെ പേടിച്ചിരുന്നെന്നും അതിനാലാണ് ഈ അനീതിയെക്കുറിച്ച് അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. 

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും ജില്ലാ ട്രാസ്‌പോര്‍ട്ട് ഓഫിസര്‍, കെഎസ്ആര്‍ടിസി എംഡി, ആര്‍ടിഒ, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് നോട്ടീസ് അയച്ചതായും ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം എന്‍ പി ആന്റണി പറഞ്ഞു. കുട്ടികളുടെ സുരക്ഷയ്ക്കാണ് ഏറ്റവും പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും ഇത് ലംഘിക്കപ്പെട്ടതായി കണ്ടെത്തിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക