ഏത്തവാഴയും എന്റെ ആരാധകരില്‍ ഒരാളെന്ന് കണ്ടതില്‍ സന്തോഷം: ട്രോള്‍ പങ്കുവെച്ച് ബാബു ആന്റണി
FILM NEWS
11-Nov-2019
FILM NEWS
11-Nov-2019

'ബാബു ആന്റണിയുടെ രൂപം ഏത്തവാഴയില്‍, എന്തുചെയ്യണമെന്നറിയാതെ സിനിമാ ലോകം' ബാബു ആന്റണി പങ്കുവെച്ച ഒരു ട്രോളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 'ചിരിക്കാന്‍ പറ്റുന്ന ഒന്ന്! എനിക്ക് ഇത് അയച്ചുതന്നവര്‍ക്കെല്ലാം നന്ദി. ഞങ്ങളെല്ലാവരും ഇത് കണ്ട് ഹൃദയം നിറഞ്ഞ് ചിരിച്ചു. ഏത്തവാഴയും എന്റെ ആരാധകനാണെന്ന് അറിഞ്ഞതില്‍ സന്തോഷം' ട്രോള്‍ പങ്കുവെച്ച് ബാബു ആന്റണി കുറിച്ചു.
താടിവച്ച, മെലിഞ്ഞ ഒരാളുടേതൈന്ന് തോന്നിപ്പിക്കുന്ന രൂപം ഒരു വാഴയില്‍ കാണപ്പെട്ടത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന ആളുകളും ആ ചിത്രത്തിനോടുള്ള പ്രതികരണവും ചേര്‍ന്നതാണ് ട്രോള്‍. അതിനോടുള്ള പ്രതികരണമാണ് 'എന്തുചെയ്യണമെന്നറിയാതെ സിനിമാലോകം' എന്ന കുറിപ്പോടെ കുമ്പളങ്ങി നൈറ്റ്‌സിലെ സൗബിന്റെ ചിത്രവും.
താരം ട്രോള്‍ ഷെയര്‍ ചെയ്തതിന് പിന്നാലെ പോസ്റ്റ് ആരാധകരും ഏറ്റെടുത്തു. 'ചേട്ടന്‍ പണ്ട് പ്രാക്ട്രീസ് ചെയ്ത ഏതോ വാഴ കുലച്ചു. പകരം വീട്ടാന്‍ വാഴ അടുത്തുള്ള വാഴകളെ ഇടിച്ചുകൊണ്ടിരിക്കുന്നു.', ഫ്രീക്കന്‍ ഏത്തവാഴ ആയിരിക്കും, ടാറ്റൂ കുത്തിയതാ, 'അടുത്ത് പോകുമ്പോള്‍ വാഴ ഇടിക്കാതെ നോക്കണം' എന്നെല്ലാമാണ് ആരാധകര്‍ കുറിക്കുന്നത്.
കായംകുളം കൊച്ചുണ്ണിയിലും മിഖായേലിലും ശ്രദ്ധേയ വേഷങ്ങളില്‍ തിളങ്ങിയ ബാബു ആന്റണി ഒമര്‍ലുലു സംവിധാനം ചെയ്യുന്ന 'പവര്‍സ്റ്റാര്‍' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായകനായി തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്ഷയ്കുമാറിനൊപ്പം ഒരു ഹിന്ദി ചിത്രത്തിലും ബാബു ആന്റണി അഭിനയിക്കുന്നുണ്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments