Image

മാവോയിസ്റ്റ് ലോകത്തെ ഏറ്റവും അപകടകാരികളില്‍ ആറാമത്തേതെന്ന് യു.എസ്

Published on 11 November, 2019
മാവോയിസ്റ്റ് ലോകത്തെ ഏറ്റവും അപകടകാരികളില്‍ ആറാമത്തേതെന്ന് യു.എസ്
കോഴിക്കോട്: ലോകത്തെ ഏറ്റവും അപകടകാരിയായ തീവ്രവാദി സംഘടനകളില്‍ ഇന്ത്യയിലെ സിപിഐ (മാവോയിസ്റ്റ്) ആറാമതെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നടക്കുന്ന 26 ശതമാനം തീവ്രവാദി ആക്രമണങ്ങള്‍ക്കും ഉത്തരവാദികള്‍ ഈ സംഘടനയാണ്. താലിബാന്‍, ഐഎസ്, ആഫ്രിക്കയിലെ അല്‍ ഷബാബ്, ബോക്കോ ഹറാം, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഫിലിപ്പീന്‍സ് എന്നിവയാണ് ആദ്യ 5 സ്ഥാനങ്ങളിലുള്ളതെന്നും കഴിഞ്ഞയാഴ്ച പുറത്തുവിട്ട, ഭീകരവാദം സംബന്ധിച്ച 2018ലെ കണ്‍ട്രി റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം 177 ആക്രമണങ്ങളിലായി 311 പേരെ മാവോയിസ്റ്റ് സംഘടന വധിച്ചതായാണു റിപ്പോര്‍ട്ടിലെ കണക്ക്. എന്നാല്‍ 833 ആക്രമണങ്ങളില്‍ 240 മരണമെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കലുള്ള വിവരം. ഭീകരവാദ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യ നാലാമതാണ്. അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാഖ് എന്നിവയ്ക്കു മാത്രം പിന്നില്‍.

രാജ്യത്തെ 29 സംസ്ഥാനങ്ങളും ഭീഷണി നേരിടുന്നു. 971 പേരാണ് 2018ല്‍ ആകെ കൊല്ലപ്പെട്ടത്. 57 ശതമാനം ആക്രമണവും ജമ്മു കശ്മീരിലാണ്. മാവോയിസ്റ്റ് മേഖലയായ ഛത്തീസ്ഗഡിനു രണ്ടാം സ്ഥാനം– 16 ശതമാനം. രാജ്യത്തെ 37 ശതമാനം തീവ്രവാദി ആക്രമണങ്ങളിലും ഉത്തരവാദികളെ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


Join WhatsApp News
ചെന്നിത്തല എന്തിയേ? 2019-11-11 11:19:01
 മാവോയിസ്റ്റുകളെ വെടി വച്ചതിനു കീറ്റിയ ചെന്നിത്തല ഇതൊന്നു വായിക്കണം 
വെള്ള തീവ്രവാദികള്‍ 2019-11-11 11:22:08
 മാവോയിസ്റ്റുകള്‍  രാഷ്ട്രീയ കൊലപാതകം നടത്തുന്നു, വെള്ള തൊലി തീവ്രവാദികള്‍ തൊലി നിറം നോക്കി കൊല്ലുന്നു. ആര്‍ ആണ് കൂടുതല്‍ തീവ്രവാദികള്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക