Image

കെ പി സി സി പുനസംഘടന സംബന്ധിച്ച ലിസ്റ്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ മുകുള്‍ വാസ്നിക്കിന് കൈമാറും

Published on 11 November, 2019
കെ പി സി സി പുനസംഘടന സംബന്ധിച്ച ലിസ്റ്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ മുകുള്‍ വാസ്നിക്കിന് കൈമാറും

കെ പി സി സി പുനസംഘടന സംബന്ധിച്ച ലിസ്റ്റ്‌ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ എഐസിസി ജനറല്‍ സെക്രടറി മുകുള്‍ വാസ്നിക്കിന് കൈമാറും. 106 പേരടങ്ങുന്ന ജംബോ കമ്മിറ്റി ലിസ്റ്റ് വെട്ടിച്ചുരുക്കി ജനറല്‍ സെക്രട്ടറിമാരെയടക്കം ഒഴിവാക്കി 50 പേരടങ്ങുന്ന ലിസ്റ്റാണ് ആദ്യം തന്നെ മാറുക.


പഴയ താപ്പാനകള്‍ തന്നെയാണ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുള്ളതെന്നാണ് സൂചനകള്‍. കെ പി ധനപാല്‍, വര്‍ക്കല kahar കെ സുരേന്ദ്രന്‍', ശൂരനാട് രാജശേഖരന്‍, എ പി അനില്‍കുമാര്‍, കെ പി അനില്‍കുമാര്‍ കെ.പ്രവീണ്‍ കുമാര്‍, കെ സി അബു എന്നിവര്‍ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങളാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നും പുറത്ത് വരുന്നത്.

അതേസമയം യുവാക്കളെയും വനിതകളെയുപാടെ തഴഞ്ഞുവെന്ന വിവരങ്ങളും ഉണ്ട്.12 വൈസ് പ്രസിഡണ്ട്മാരും 30 ജനറല്‍ സെക്രട്ടറിമാരും 60 സെക്രട്ടറിമാരു മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ ലിസ്റ്റും പ്രകാരം ലിസ്റ്റ് വന്നാല്‍ അത് KPCC പ്രസിഡണ്ട്മുല്ലപ്പള്ളി രാമചന്ദ്രന് വന്‍ തിരിച്ചടിയാവും.


ജംബോ കമ്മറ്റി വേണ്ട എന്ന നിലപാട് നേരത്തെ മുല്ലപ്പള്ളി തുറന്നടിച്ചിരുന്നു'അതേ സമയം സി പി മുഹമ്മദ് കെ കെ കുഞ്ഞുമുഹമ്മദ് എന്നിവരിലൊരാള്‍ ട്രഷറര്‍ സ്ഥാനത്തേക്ക് വരാനും Ml ഷാനവാസിന്റെ വര്‍ക്കിങ്ങ് പ്രസിഡണ്ട് സ്ഥാനത്തിന് പകരം വിഡി സതീശന് സാധ്യത ഉണ്ടെന്നുമാണ് ലഭിക്കുന്ന സൂചനകള്‍.


എന്തായാലും പുനസംഘടന സംബന്ധിച്ച്‌ നേരത്തെ തന്നെ അഭിപ്രായ ഭിന്നതയുള്ള നേത്യത്വത്തിനിടയില്‍ സ്ഥാനങ്ങള്‍ക്കായി വടം വലി തുടങ്ങിയിട്ട് മാസങ്ങള്‍ ആയി ലിസ്റ്റ് കൂടി പുറത്തു വരുന്നതോടെ കെ പി സി സി യില്‍ അതൊരുവന്‍ പൊട്ടിത്തെറിയിലെത്താനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.


അതല്ല ഇവരെയെല്ലാം ഉള്‍പ്പെടുത്തി ജംബോ കമ്മിറ്റി നിലവില്‍ വരികയാണെങ്കില്‍ ഓരോ ജില്ലയിലും മിനിമം 15 ഭാരവാഹികളെങ്കിലും ഉണ്ടാവും.ഇത് മുല്ലപ്പള്ളിയുടെ ജംബോ കമ്മിറ്റിക്ക് വിരുന്ധമായ പ്രസ്താവനക്ക് കനത്ത തിരിച്ചടിയാവും.


ജില്ലാ കമ്മറ്റികളില്‍ 100 ലധികം പേരെ വച്ചാണ് വി എം സുധീരന്‍ ജംബോ കമ്മിറ്റിയുണ്ടാക്കി കലഹം തീര്‍ക്കാന്‍ ശ്രമിച്ചത്.പിന്നീട് KPCC പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ജംബോ കമ്മിറ്റി വേണ്ട എന്ന അഭിപ്രായത്തില്‍ KPCC പുനസംഘടന ആലോചിച്ചെങ്കിലും AIഗ്രൂപ്പ് പോര് തടസ്സമായി. അഭ്യുദയകാംക്ഷികളിലേറെ പേര്‍ക്കും KPCC മോഹം നല്‍കിയ ചെന്നിത്തലയടക്കം Alഗ്രൂപ്പ് പോരും Igroup നുള്ളിലെ പോരും 50 പേരടങ്ങുന്ന ലിസ്റ്റ്പുറത്ത് വന്നാല്‍ രൂക്ഷമാവാനാണ് സാധ്യത

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക