Image

ബിജെപിക്ക്‌ എതിരെയുള്ള സര്‍ക്കാരില്‍ ഭാഗമാകണം എന്നാവശ്യപ്പെട്ട്‌ സോണിയാ ഗാന്ധിക്ക്‌ എംഎല്‍എമാരുടെ കത്ത്‌

Published on 11 November, 2019
  ബിജെപിക്ക്‌ എതിരെയുള്ള സര്‍ക്കാരില്‍ ഭാഗമാകണം എന്നാവശ്യപ്പെട്ട്‌ സോണിയാ ഗാന്ധിക്ക്‌ എംഎല്‍എമാരുടെ കത്ത്‌

ന്യൂ ഡല്‍ഹി : മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തില്‍ സുപ്രധാനമായ നയവുമായി കോണ്‍ഗ്രസ്സ്‌ എംഎല്‍എമാര്‍. ബിജെപിക്ക്‌ എതിരെയുള്ള സര്‍ക്കാരില്‍ ഭാഗമാകണം എന്നാണ്‌ ഇവരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച്‌ ഒരു വിഭാഗം എംഎല്‍എമാര്‍ സോണിയാ ഗാന്ധിക്ക്‌ കത്തയച്ചു.

ഇന്ന്‌ രാവിലെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ സോണിയാ ഗാന്ധിയെ നേരിട്ടെത്തി സംസാരിച്ചിരുന്നു. ശിവസേനാ നേതാവ്‌ സഞ്‌ജയ്‌ റാവത്ത്‌ സോണിയയുമായി ഇന്ന്‌ കൂടിക്കാഴ്‌ച നടത്തുന്നുണ്ട്‌. എന്‍സിപി നേതാവായ ശരദ്‌ പവാറിനൊപ്പം കൂടിക്കാഴ്‌ച നടത്തിയതിന്‌ ശേഷമാകും റാവത്ത്‌ സോണിയയെ കാണുന്നത്‌.

ശിവസേന എന്‍ഡിഎ സഖ്യം വിടുകയും കേന്ദ്രമന്ത്രി സ്ഥാനം ഉപേക്ഷിക്കുകയും ചെയ്‌താല്‍ സഖ്യമുണ്ടാക്കുന്ന കാര്യം ആലോചിക്കാമെന്നായിരുന്നു എന്‍സിപിയുടെ നിലപാട്‌. ഇതിന്‌ പിന്നാലെ ശിവസേന എംപിയും കേന്ദ്രമന്ത്രിയുമായ അരവിന്ദ്‌ സാവന്ത്‌ കേന്ദ്രമന്ത്രി സ്ഥാനം രാജിവെയ്‌ക്കുന്നതായി ഇന്ന്‌ അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക