Image

വായുമലിനീകരണത്തില്‍ വലഞ്ഞ് ഡല്‍ഹി , പഞ്ചാബില്‍ വൈക്കോല്‍ കത്തിക്കുന്നത്​ തുടരുന്നു

Published on 10 November, 2019
വായുമലിനീകരണത്തില്‍ വലഞ്ഞ് ഡല്‍ഹി , പഞ്ചാബില്‍ വൈക്കോല്‍ കത്തിക്കുന്നത്​ തുടരുന്നു

ഛണ്ഡിഗഢ്​: ഡല്‍ഹി വായൂമലിനീകരണം രൂക്ഷമാക്കുന്നതിനിടെ പഞ്ചാബില്‍ വൈക്കോല്‍ കത്തിക്കുന്നത്​ തുടരുന്നു. ജലന്ധറില്‍ നാകോഡാര്‍-ഫിലാപൂര്‍ ​ദേശീയപാതക്ക്​ സമീപത്തുള്ള കൃഷിയിടത്തിലാണ് വൈക്കോല്‍ തീയിട്ട് കത്തിച്ചത്​.


അതേസമയം, വൈക്കോല്‍ കത്തിക്കുകയല്ലാതെ തങ്ങള്‍ക്ക്​ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത് . ​കൃഷിയിടങ്ങളിലെ വൈക്കോല്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഒരു സൗകര്യവും നല്‍കുന്നില്ല. ഇതിനായി യാതൊരു ഉപകരണവും തങ്ങളുടെ കൈവശമില്ലെന്നും കര്‍ഷകന്‍ വ്യക്തമാക്കി.


പഞ്ചാബ് , ഹരിയാന, ഉത്തര്‍പ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതാണ് ഡല്‍ഹിയിലെ വായൂമലിനീകരണത്തിനുള്ള പ്രധാനകാരണമെന്നാണ്​ ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക