Image

അല്‍പം വൈകിയെങ്കിലും പരമോന്നത നീതിപീഠം നമ്മുടെ ലീഡറുടെ ലെവലിലെത്തി- അയോധ്യാ വിധിയില്‍ അഡ്വ. എ.ജയശങ്കര്‍

Published on 10 November, 2019
അല്‍പം വൈകിയെങ്കിലും പരമോന്നത നീതിപീഠം നമ്മുടെ ലീഡറുടെ ലെവലിലെത്തി- അയോധ്യാ വിധിയില്‍ അഡ്വ. എ.ജയശങ്കര്‍

കൊച്ചി•അയോധ്യ കേസിലെ വിധി വന്നപ്പോള്‍ മണ്‍മറഞ്ഞ ലീഡര്‍ കെ.കരുണാകരനെ ഓര്‍മ്മ വന്നുവെന്ന് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ.എ.ജയശങ്കര്‍.


1983 ല്‍ ശബരിമലയ്ക്കടുത്ത് നിലക്കലില്‍ ഒരു കുരിശു പ്രത്യക്ഷപ്പെടുകയും അന്നത്തെ കാഞ്ഞിരപ്പള്ളി മെത്രാന്‍ അത് മാര്‍ തോമാശ്ലീഹാ സ്ഥാപിച്ചതാണെന്ന് തിരിച്ചറിഞ്ഞ് പള്ളി പണിയാന്‍ തീരുമാനിക്കുകയും ചെയ്തു. ഹിന്ദു മുന്നണിയും ബിജെപിയും ശക്തമായി എതിര്‍ത്തു. അയ്യപ്പന്റെ പൂങ്കാവനത്തില്‍ പളളി പണിയാന്‍ പാടില്ല എന്ന് ശഠിച്ചു. മുഖ്യമന്ത്രി കരുണാകരന്‍, പൂങ്കാവനത്തിനു പുറത്ത് ആങ്ങാമൂഴിയില്‍ അഞ്ചേക്കര്‍ സ്ഥലം പളളിപണിയാന്‍ പതിച്ചു കൊടുത്തു. അതോടെ നിലക്കല്‍ പ്രശ്നം കെട്ടടങ്ങി.


അല്‍പം വൈകിയെങ്കിലും പരമോന്നത നീതിപീഠം നമ്മുടെ ലീഡറുടെ ലെവലിലെത്തിയെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക