ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ പിന്തുണയോടെ ജോസ് മണക്കാട്ട് ഫോമ ജോ: സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു
fomaa
09-Nov-2019
fomaa
09-Nov-2019

ചിക്കാഗോ: 2020 - 2022 കാലയളി വിലേക്ക് ഫോമാ ജോ. സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി ചിക്കാഗോയില്‍ നിന്നും ജോസ് മണക്കാട്ട് മത്സരിക്കുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്റെ പരിപൂര്‍ണ്ണ പിന്തുണയോടുകൂടിയാണ് ഈ യുവ സാരഥി ഫോമയുടെ അമരത്തേക്ക് കടന്നു വരുന്നത്.നവംബര്‍ നാലിന് ഷിക്കാഗോ മലയാളി അസ്സോസിയേഷന്റെ കേരളപ്പിറവി ദിനത്തില്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ജോസ് മണക്കാട്ടിന് ഐക്യകണ്‌ഠേന പിന്തുണ പ്രഖ്യാപിച്ചു.
വര്‍ഷങ്ങളായി ഫോമയുടെ സജീവ പ്രവര്‍ത്തകനാണ് ജോസ് മണക്കാട്ട്. റീജിയണല്‍ തലത്തിലും, നാഷണല്‍ തലത്തിലും ഫോമയ്ക്ക് ഒരു വാഗ്ദാനമാണ്.കൂടാതെ ഷിക്കാഗോയിലെ കലാ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിദ്ധ്യം കൂടിയാണ്. ഫോമാ 2018 ചിക്കാഗോ കണ്‍വന്‍ഷന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാള്‍ കൂടിയായിരുന്നു ജോസ് മണക്കാട് . തന്നെ ഏല്‍പ്പിക്കുന്ന ദൗത്യം ഏറ്റവും ഭംഗിയായി നിര്‍വഹിക്കുവാന്‍ ശ്രമിക്കുന്നു.പരിപൂര്‍ണ്ണ വിജയം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഫോമയുടെ ആത്യന്തിക ലക്ഷ്യമായ മനുഷ്യന്റെ ജീവിത നന്മയിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് ജോസ് മണക്കാടിന്റെ യാത്ര.
ഷിക്കാഗോയിലെ ഇതര സംഘടനകളുടെ പിന്തുണയും തനിക്ക് ലഭിക്കുമെന്നും ജോസ് മണക്കാട്ട് അറിയിച്ചു.അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഫോമയുടെ ജോ. സെക്രട്ടറിയായി തന്നെ തെരഞ്ഞെടുത്താല്‍ രണ്ടു വര്‍ഷക്കാലം മികച്ച പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കുകയും എല്ലാ അംഗ സംഘടങ്ങളുമായും കൂടുതല്‍ ബന്ധം സ്ഥാപിക്കുകയും ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും ജോസ് മണക്കാട്ട് അറിയിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments