Image

ഇറാന്‍ എണ്ണ ഇറക്കുമതി: യുഎസില്‍ നിന്നും സമ്മര്‍ദ്ദമില്ലെന്ന് കേന്ദ്രം

Published on 10 May, 2012
ഇറാന്‍ എണ്ണ ഇറക്കുമതി: യുഎസില്‍ നിന്നും സമ്മര്‍ദ്ദമില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന വിഷയത്തില്‍ അമേരിക്കയുടെ ഭാഗത്തുനിന്നും ഇന്ത്യയ്ക്ക് യാതൊരു സമ്മര്‍ദ്ദവും ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നിഇറാല്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യരുതെന്നവിധത്തിലുള്ള യാതൊരു സമ്മര്‍ദ്ദവും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ളിന്റന്റെ സന്ദര്‍ശന വേളയില്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ജയ്പാല്‍ റെഡ്ഡി ലോക്സഭയില്‍ പറഞ്ഞു. ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന വിഷയത്തില്‍ എന്തു തീരുമാനവും കൈക്കൊള്ളാന്‍ രാജ്യത്തിന് സ്വാതന്ത്യ്രമുണ്െടന്ന് ജയ്പാല്‍ റെഡ്ഡി പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ മറ്റ് രാജ്യങ്ങളുടെ അനുമതി ഇന്ത്യ പരിഗണിക്കേണ്ടതില്ലെന്നും പ്രത്യേക വിഷയങ്ങളില്‍ ഏതെങ്കിലും രാജ്യങ്ങള്‍ക്കെതിരേ യുഎന്‍ ചുമത്തുന്ന വിലക്കുകളെ മാത്രമേ ഇന്ത്യ ബഹുമാനിക്കേണ്ടതായുള്ളൂവെന്നും ജയ്പാല്‍ റെഡ്ധി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക