Image

അദ്വാനിക്ക്‌ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന്‌ പ്രധാനമന്ത്രി

Published on 08 November, 2019
അദ്വാനിക്ക്‌ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന്‌ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍കെ അദ്വാനിക്ക്‌ തൊണ്ണൂറ്റിരണ്ടാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി. 

ബിജെപിക്ക്‌ ഇപ്പോഴത്തെ കരുത്തും രൂപവും നല്‍കാന്‍ എല്‍കെ അദ്വാനി ഏറെ അധ്വാനിച്ചിട്ടുണ്ട്‌. ബിജെപിയുടെ വളര്‍ച്ചക്ക്‌ പതിറ്റാണ്ടുകളോളം അധ്വാനിച്ച നേതാവാണ്‌ എല്‍കെ അദ്വാനിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.

പ്രധാനമന്ത്രിയോടൊപ്പം ബിജെപിയുടെ മുന്‍ നിര നേതാക്കളെല്ലാം എല്‍കെ അദ്വാനിയുടെ വീട്ടിലേക്ക്‌ എത്തി. ആഭ്യന്തരമന്ത്രി അമിത്‌ഷാ , ബിജെപി വര്‍ക്കിംഗ്‌ പ്രസിഡന്റെ ജെപി നദ്ദ , വെങ്കയ്യ നായിഡു എന്നിവര്‍ക്കൊപ്പമാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി എല്‍കെ അദ്വാനിയുടെ വീട്ടില്‍ പിറന്നാള്‍ ആശംസ നേരാനെത്തിയത്‌.

1927 ന്‌ കറാച്ചിയിലാണ്‌ ലാല്‍ കൃഷ്‌ണ അദ്വാനി എന്ന എല്‍കെ അദ്വാനി ജനിച്ചത്‌. ബിജെപിയുടെ സ്ഥാപക അംഗവും ഏറ്റവും അധികം കാലം ബിജെപി പ്രസിഡന്റ്‌ ആയ ആളുമാണ്‌ എല്‍കെ അദ്വാനി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക