Image

സംസ്ഥാനത്ത് നാലു വനിതാ പോലീസ് സ്‌റ്റേഷനുകള്‍ കൂടി: പുതിയതായി 76 തസ്തികകള്‍

Published on 07 November, 2019
സംസ്ഥാനത്ത് നാലു വനിതാ പോലീസ് സ്‌റ്റേഷനുകള്‍ കൂടി: പുതിയതായി 76 തസ്തികകള്‍


തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി നാല് വനിതാ പോലീസ് സ്‌റ്റേഷനുകള്‍ കൂടി. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളിലാണ് പുതിയ സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നത്. നാലു സ്‌റ്റേഷനുകള്‍ പുതിയതായി എത്തുന്നതോടെ 76 തസ്തികകളാണ്.

നാലു ജില്ലകളിലും നിലവില്‍ വനിതാ പോലീസ് സ്‌റ്റേഷനുകള്‍ ഇല്ലാത്തതാണ്. ഓരോ സ്‌റ്റേഷനിലും 19 തസ്തിക വീതമാണ്. 76 തസ്തികകളില്‍ 20 എണ്ണം പുതിയതായി സൃഷ്ടിച്ചതും 56 എണ്ണം പുനര്‍വിന്യാസം വഴി കണ്ടെത്തിയതുമാണ്. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഒരു സബ് ഇന്‍സ്‌പെക്ടര്‍, അഞ്ച് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, പത്ത് സിവില്‍ പോലീസ് ഓഫീസര്‍മാര്‍, ഒരു െ്രെഡവര്‍ എന്നിങ്ങനെയാണ് തസ്തികകള്‍ ഉണ്ടാകുക. നിലവില്‍ സംസ്ഥാനത്ത് പത്ത് വനിതാ പോലീസ് സ്‌റ്റേഷനുകളാണ് ഉള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക