Image

സ്വന്തം ഓട്ടോയിടിച്ച വൃദ്ധനെ പണം തട്ടിയെടുക്കശേഷം വഴിയില്‍ ഉപേക്ഷിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; വൃദ്ധന്‍ മരിച്ചു

Published on 07 November, 2019
സ്വന്തം ഓട്ടോയിടിച്ച വൃദ്ധനെ പണം തട്ടിയെടുക്കശേഷം വഴിയില്‍ ഉപേക്ഷിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; വൃദ്ധന്‍ മരിച്ചു

തിരുവനന്തപുരം: സ്വന്തം ഓട്ടോയിടിച്ച വൃദ്ധനെ കൊള്ളയടിച്ച് വഴിയില്‍ ഉപേക്ഷിച്ച ഓട്ടോ െ്രെഡവര്‍ അറസ്റ്റില്‍. ഇടിച്ച വൃദ്ധനെ ആശുപത്രിയില്‍ കൊണ്ടുപോകാനെന്ന വ്യാജേനയാണ് ഇയാള്‍ വൃദ്ധനെ വണ്ടിയില്‍ കയറ്റി കൊണ്ടുപോയത്. തുടര്‍ന്ന് ഇയാളുടെ പണം കവര്‍ന്ന ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഓട്ടോ െ്രെഡവര്‍ ആറ്റുകാല്‍ കല്ലടിമുഖം ഫഌറ്റില്‍ താമസിക്കുന്ന ബിജുവിനെ (42) അറസ്റ്റ് ചെയ്തു.

ബിജുവിന്റെ ഓട്ടോയിടിച്ച് ഓട്ടോയിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന തിരുനെല്‍വേലി സ്വദേശി സുബ്ബയയെ (70) മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജിന് സമീപം ബിജുവിന്റെ ഓട്ടോ തട്ടി സുബ്ബയയ്ക്ക് പരുക്കേറ്റത്. പരുക്കേറ്റ സുബ്ബയയെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് ബിജു ഓട്ടോയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്ന് ആറ്റുകാല്‍ പാടശേരിയിലെ ആള്‍ ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് സുബ്ബയയുടെ പണം തട്ടിയെടുന്ന ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പണം കൈക്കലാക്കുന്നത് തടയാന്‍ ശ്രമിച്ച വൃദ്ധനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ബിജുവിന്റെ ക്രിമിനല്‍ പശ്ചാത്തലം അറിയാവുന്ന മറ്റ് ഓട്ടോക്കാര്‍ ഇവരെ പിന്തുടര്‍ന്നിരുന്നു. ഇവരാണ് വിവരം പോലീസില്‍ അറിയിച്ചത്.

ബിജുവിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. പിടിച്ചുപറിയും കഞ്ചാവ് കേസും അടക്കം നിരവധി കേസുകള്‍ ബിജുവിനെതിരെ നിലവിലുണ്ട്. തമ്പാനൂര്‍, ഫോര്‍ട്ട്, കരമന സ്‌റ്റേഷനുകളിലായി മുപ്പതോളം കേസുകളുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക