Image

യജമാനന്റെ കുടുംബത്തെ പാമ്പില്‍ നിന്നും രക്ഷിക്കാനായി സ്വന്തം ജീവന്‍ പണയം വെച്ച് പോരാടിയ നായ ചത്തു

Published on 07 November, 2019
യജമാനന്റെ കുടുംബത്തെ പാമ്പില്‍ നിന്നും രക്ഷിക്കാനായി സ്വന്തം ജീവന്‍ പണയം വെച്ച് പോരാടിയ നായ ചത്തു

ഭുവനേശ്വര്‍: സ്വന്തം ജീവന്‍ പണയം വേച്ച് യജമാനന്റെ കുടുംബത്തെ പാമ്പില്‍ നിന്നും രക്ഷിച്ച നായ ചത്തു. പാമ്പുമായുള്ള പോരാട്ടത്തില്‍ കടിയേറ്റ നായ ചാവുകയായിരുന്നു. ഒഡീഷയിലെ ഖുര്‍ദ ജില്ലയിലെ ജാന്‍ല ഗ്രാമത്തിലാണ് സംഭവം . യജമാനന്റെ പേരക്കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നായയ്ക്ക് കടിയേറ്റത്.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. സുനില്‍ കൃഷ്ണ സമന്‍ട്രയ് എന്നയാളുടെ ലാഡന്‍ എന്ന് വിളിപ്പേരുള്ള നായയാണ് പാമ്പിന്റെ കടിയേറ്റ് ചത്തത്. സുനിലിന്റെ കൊച്ചുമക്കള്‍ വീടിന്റെ പരിസരത്ത് കളിക്കുന്നതിനിടെ നായയും ഒപ്പമുണ്ടായിരുന്നു. കുടുംബാംഗങ്ങളും വീടിന് പുറത്തുള്ള ഇരിപ്പിടത്തില്‍ ഇരിക്കുന്നുണ്ടായിരുന്നു.

ഈ സമയമാണ് കുട്ടികള്‍ കളിക്കുന്നതിന് സമീപമായി അഞ്ച് അടി നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ കുടുംബാംഗങ്ങള്‍ ശബ്ദമുണ്ടാക്കുകയും പേടിച്ച കുട്ടികള്‍ കരയാനും തുടങ്ങി. എന്നാല്‍ ഉടന്‍ തന്നെ നായ പാമ്പിന് മേല്‍ ചാടി വീഴുകയായിരുന്നു. തുടര്‍ന്ന് പാമ്പും നായയും തമ്മില്‍ ഏറ്റുമുട്ടി. പാമ്പും പാമ്പിന്റെ കടിയേറ്റ നായയും ചാവുകയായിരുന്നു. പലവട്ടം നായയ്ക്ക് പാമ്പിന്റെ കടിയേറ്റിരുന്നു. പോരാട്ടം അവസാനിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ നായ ചത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക