Image

പോക്‌സോ കേസുകളുടെ നടത്തിപ്പ്: മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് ഒഴിവാക്കി;പ്രതിഷേധമറിയിച്ച്‌ എകെ ബാലന്‍

Published on 07 November, 2019
പോക്‌സോ കേസുകളുടെ നടത്തിപ്പ്: മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് ഒഴിവാക്കി;പ്രതിഷേധമറിയിച്ച്‌ എകെ ബാലന്‍

തിരുവനന്തപുരം: കുട്ടികള്‍ ഇരകളാകുന്ന പോക്‌സോ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ മുഖ്യമന്ത്രി വിളിച്ച്‌ ചേര്‍ത്ത യോഗത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ എകെ ബാലന്‍ പ്രതിഷേധമറിയിച്ചു. ഫോണില്‍ വിളിച്ച്‌ പ്രതിഷേധമറിയിച്ച ബാലന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതിയും അയച്ചു. വാളയാര്‍ കേസില്‍ നിയമ മന്ത്രി കൂടിയായ എകെ ബാലന്റെ ഇടപെടലില്‍ മുഖ്യമന്ത്രിക്കുണ്ടായ അതൃപ്തിയാകാം യോഗത്തില്‍ നിന്ന് ഒഴിവാക്കിയതിന് കാരണമെന്നാണ് വിലയിരുത്തല്‍.


പോക്‌സോ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ നവംബര്‍ അഞ്ചാം തിയതി ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ച്‌ ചേര്‍ത്തത്. യോഗത്തില്‍ മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും കൂടാതെ നിയമം, പട്ടികജാതി-പട്ടികവര്‍ഗ വികസനം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യസം തുടങ്ങിയ വകുപ്പുകളിലെ സെക്രട്ടറിമാരും പങ്കെടുത്തു.


ധനകാര്യ മന്ത്രി തോമസ് ഐസക്ക്, ആരോഗ്യ മന്ത്രി കെകെ ഷൈലജ, വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് എന്നിവരും യോഗത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ യോഗം നടക്കുന്ന കാര്യം നിയമം, പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമ മന്ത്രിയായ എകെ ബാലനെ അറിയിച്ചില്ല. വാളയാര്‍ കേസില്‍ നിയമ മന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്നാരോപിച്ച്‌ എകെ ബാലനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക