Image

പന്തീരാങ്കാവ് യുഎപിഎ കേസ്: പ്രതികളെ ജില്ലാ ജയിലില്‍ നിന്നുമാറ്റേണ്ടതില്ലെന്ന് ഋഷിരാജ് സിംഗ്

Published on 07 November, 2019
പന്തീരാങ്കാവ് യുഎപിഎ കേസ്: പ്രതികളെ ജില്ലാ ജയിലില്‍ നിന്നുമാറ്റേണ്ടതില്ലെന്ന് ഋഷിരാജ് സിംഗ്

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലനെയും താഹയെയും കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും മാറ്റേണ്ട സാഹചര്യമില്ലെന്ന് ഡിജിപി ഋഷിരാജ് സിംഗ്. ജില്ലാ ജയിലില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇരുവരെയും വിയ്യൂര്‍ അതിസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന ജയില്‍സൂപ്രണ്ടിന്റെ അപേക്ഷയാണ് ഡിജിപി ഋഷിരാജ് സിംഗ് തള്ളിയത്.


അലന്‍ ഷുഹൈബിനേയും താഹ ഫസലിനേയും കോഴിക്കോടുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ജയില്‍ സൂപ്രണ്ട് ജയില്‍ വകുപ്പിന് കത്ത് നല്‍കിയിരുന്നത്. കസ്റ്റഡിയില്‍ വേണമെന്ന പോലിസിന്റെ അപേക്ഷയില്‍ വിധി വന്ന ശേഷം ബാക്കി തീരുമാനങ്ങള്‍ എടുക്കാമെന്നും ജയില്‍ വകുപ്പ് നിലപാടെടുത്തു.


അതേസമയം, താഹയ്ക്കും അലനുമൊപ്പമുണ്ടായിരുന്നെന്ന് പോലിസ് പറയുന്ന മൂന്നാമനുവേണ്ടിയുളള തിരച്ചില്‍ അന്വേഷണസംഘം തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക