Image

മൈസൂരു ബിഷപ്പിനെതിരെ ആരോപണങ്ങളുമായി വൈദികര്‍; ബിഷപ് വിവാഹിതനും കുട്ടികളുടെ പിതാവുമാണ്; ഭൂമി തട്ടിപ്പും അഴിമതിയും നടത്തി

Published on 06 November, 2019
മൈസൂരു ബിഷപ്പിനെതിരെ ആരോപണങ്ങളുമായി വൈദികര്‍; ബിഷപ് വിവാഹിതനും കുട്ടികളുടെ പിതാവുമാണ്; ഭൂമി തട്ടിപ്പും അഴിമതിയും നടത്തി

മൈസൂരു: റോമന്‍ കത്തോലിക്കാ സഭയിലെ മറ്റൊരു ബിഷപ് കൂടി ലൈംഗിക അപവാദത്തില്‍. മൈസൂരു ബിഷപ് കെ.എ വില്യമിനെതിരെയാണ് 37 ഇടവക വൈദികര്‍  ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പരാതി അയച്ചിരിക്കുന്നത്. ലൈംഗിക അപവാദങ്ങളിലും അഴിമതിയിലും മുങ്ങിയിരിക്കുന്ന ബിഷപിനെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം

ബിഷപ് വിവാഹിതനാണെന്നും കുട്ടികളുടെ പിതാവ് ആണെന്നും മറ്റു സ്ത്രീകളുമായി അവിഹിത ബന്ധങ്ങള്‍ ഉണ്ടെന്നും പറയുന്ന വൈദികര്‍ ബിഷപിനെതിരെ അഴിമതിയും സ്വജനപക്ഷപാതവും ഭൂമി കുംഭകോണവും ആരോപിക്കുന്നു. സഭയില്‍ വിമത പ്രവര്‍ത്തനത്തിനും ബിഷപ് ഒത്താശ ചെയ്യുന്നുവെന്നും ഇവര്‍ പറയുന്നു. വിഷയത്തില്‍ പോപ്പിന്റെ അടിയന്തരമായി ഇടപെടല്‍ ഉണ്ടാകണമെന്ന് ജൂലൈ 20ന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു

മൈസൂരുവിലെ ഒരു സ്ഥാപനത്തില്‍ ജീവനക്കാരിയായ ഒരു യുവതിയെ ബിഷപ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് വൈദികര്‍ പരാതിയില്‍ പറയുന്നു. മൂന്‍പ് മറ്റൊരു വിവാഹം കഴിച്ച ഈ യുവതിക്ക് ആ ബന്ധത്തില്‍ ഒരു മകളുണ്ട്. ബിഷപുമായുള്ള ബന്ധത്തില്‍ ഒരു മകനും ഇവര്‍ക്കുണ്ട്. ബിഷപുമായുള്ള അവിഹിത ബന്ധത്തെ തുടര്‍ന്നാണ് ഇവരെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചത്. യുവതി ഇപ്പോള്‍ മക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്നും ബിഷപ് ഇടയ്ക്കിടെ ഇവരെ സന്ദര്‍ശിക്കുന്നുണ്ടെന്നും കുടുംബത്തിന്റെ കാര്യങ്ങള്‍ എല്ലാം നോക്കുന്നുണ്ടെന്നും വൈദികര്‍ ചൂണ്ടിക്കാട്ടുന്നു. 

വൈദികനായിരിക്കുമ്പോള്‍ തന്നെ ബിഷപ് കെ.എ വില്യമിന് നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും അഴിമതികള്‍ നടത്തിയിരുന്നുവെന്നും നിരവധി സംഭവങ്ങള്‍ വൈദികര്‍ പോപ്പിന് അയച്ച കത്തില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ടെന്ന് 'ഗോവക്രോണിക്കിള്‍.കോം' റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിങ്കല്‍ ഇടവക വികാരിയായിരിക്കേ അവിടെയുണ്ടായിരുന്ന ഒരു ആഗ്ലോ ഇന്ത്യന്‍ യുവതിയുമായി ബിഷപ് വില്യമിന് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ ഗര്‍ഭിണിയാകുകയും ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. അതോടെ യുവതിയേയും കുഞ്ഞിനേയും വിദേശത്തേക്കു കടത്തിയെന്നും വൈദികര്‍ പറയുന്നു. 

ബിഷപ് ഹൗസില്‍ ജോലി ചെയ്യുന്ന കാലത്തും ബിഷപ് ഹൗസിലെ കിടപ്പുമുറിയില്‍ നിന്നും ഒരു യുവതിക്കൊപ്പം വില്യമിനെ കയ്യോടെ പിടികൂടിയിരുന്നു. ബിഷപ് ഹൗസിലെ അക്കൗണ്ട് സെക്ഷനിലെ ക്ലാര്‍ക്കായ യുവതിയായിരുന്നു വില്യമിനൊപ്പമുണ്ടായിരുന്നത്. തന്റെ കീഴില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ എല്ലാം ബിഷപ് വില്യം ലൈംഗികമായി ചൂഷണം ചെയ്യുക പതിവാണ്. പകരമായി അവര്‍ക്ക് ബഹുനില വീടുകള്‍ ഉള്‍പ്പെടെ എല്ലാവിധ ആഡംബര സൗകര്യങ്ങളും ബിഷപ് വില്യം നല്‍കും. രൂപതയുടെ സ്ഥാപനങ്ങളില്‍ ജോലിയും നല്‍കും
അരമനയുടെ പരിസരം വൃത്തിയാക്കാനെത്തുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും പോലും ബിഷപ് വെറുതെവിട്ടിരുന്നില്ലെന്ന് രണ്ട് സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി വൈദികര്‍ ആരോപിക്കുന്നു.

കൂടാതെ ബിഷപിനെതിരെ ഐപിസി സെക്ഷന്‍ 406, 420, 504, 506, 323 എന്നിവ പ്രകാരം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. രൂപതയുടെ ഭൂമി അനധികൃതമായി വില്‍ക്കാന്‍ ശ്രമിച്ചുവെന്നും ഈ ഇടപാടുകള്‍ ഇപ്പോള്‍ കേസില്‍പെട്ട് കിടക്കുകയാണെന്നും വൈദികര്‍ പോപ്പിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. 
വില്യം ഇടവക വികാരിയായിരിക്കേ മര്‍ദ്ദിച്ചുവെന്ന് കാണിച്ച് അലക്‌സ് എന്ന വിശ്വാസി നല്‍കിയ കേസ് 2018 നവംബറിലാണ് ഒത്തുതീര്‍പ്പാക്കിയത്. വില്യം ബിഷപ് ആയതിനു ശേഷമാണ് ഇതു നടന്നത്. വന്‍തുക അലക്‌സിനു നല്‍കിയാണ് പരാതി പിന്‍വലിപ്പിച്ചതെന്ന് ആരോപണമുണ്ട്. അന്ന് ചില പ്രദേശിക മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

അതേസമയം, ആരോപണങ്ങള്‍ ബിഷപ് കെ.എ വില്യം നിരസിച്ചു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സത്യവുമായി ഒരു ബന്ധവുമില്ലാത്തവയാണെന്നും പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവര്‍ ഇക്കാര്യങ്ങളൊന്നും ഇതുവരെ തന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഈ ആരോപണങ്ങള്‍ തന്റെ യശസ്സ് മാത്രമല്ല തകര്‍ക്കുന്നത്, മൈസൂരു രൂപതയുടെയും ക്രിസ്ത്യന്‍ സമൂഹത്തിന്റെതും കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
Hallelujah ! Amen 2019-11-06 19:41:28
നമ്മുടെ കർത്താവിന്റെ കാണപ്പെട്ട പ്രതീകം അല്ലേ നമ്മുടെ ബിഷപ്പും അച്ചന്മാരും. നമ്മുടെ കര്ത്താവിന്റെ കൂടെ എത്രയോ സ്ത്രികൾ ഉണ്ടായിരുന്നു. അവരുമായി നമ്മുടെ കർത്താവിന് അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന് യഹൂദർ പോലും പറഞ്ഞില്ല. ഇവരുടെ ആരുടെയും കുപ്പായം പൊക്കി നോക്കണ്ട. അവരെ കാണുമ്പോൾ മുട്ട് മടക്കി വന്ദിക്കുക. ഇവർ നമ്മുടെ കർത്താവിന്റെ  പ്രതി പുരുഷൻമാർ അല്ലെ, അതിനാൽ നമ്മുടെ കർത്താവ് സഹിച്ച കഷ്ടപ്പാടുകളും ഇവർ അനുഭവിക്കട്ടെ, തൂണിൽ കെട്ടി  ചാട്ടവാർ കൊണ്ട് അടിക്കുക, കുരിശിൽ തറക്കുക, കല്ലറയിൽ വക്കുക, മൂന്നാം ദിവസം ജീവനോടെ ഇരിക്കുന്നവരെ അച്ഛനും ബിഷോപ്പും ആകുക. നമ്മുടെ മാർക്കോസ് അച്ചായൻ പറയുന്നത് പോലെ, ഇടയ്ക്കിടെ ഇവർക്ക് വിഷം കൊടുക്കുക, നമ്മുടെ ജോളിയെ സഭ മദർ സുപ്പീരിയർ ആകുക,  ജോളി സൂപ് കുടിച്ചു രക്ഷ പെടുന്നവർ ഇടക്കിടെ വിഷ പാമ്പുകളെ കൈകാര്യം ചെയ്യട്ടെ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക