Image

ആന്റോ ആന്റണിയ്‌ക്കെതിരായ തിരഞ്ഞെടുപ്പ് ഹര്‍ജി: പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടന്നുവെന്ന് ഹൈക്കോടതി

Published on 06 November, 2019
 ആന്റോ ആന്റണിയ്‌ക്കെതിരായ തിരഞ്ഞെടുപ്പ് ഹര്‍ജി: പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടന്നുവെന്ന്  ഹൈക്കോടതി

കൊച്ചി: പത്തനംതിട്ട എംപി ആന്റോ ആന്റണിക്കെതിരായ തിരഞ്ഞെടുപ്പ് പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ഹൈക്കോടതി.  ഇടതു സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ്  ഹൈക്കോടതി നടപടി. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 13 ലേക്ക് മാറ്റി.

യുഡിഎഫിനുവേണ്ടി മത്സരിച്ച ആന്റോ ആന്റണി തിരഞ്ഞെടുപ്പ് പ്രചാരണഘട്ട ത്തില്‍ നിരവധി പെരുമാറ്റ ചട്ട ലംഘനങ്ങള്‍ നടത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ആന്റോ ആന്റണി എംപി മതത്തിന്റെ പേരില്‍ വോട്ട് പിടിച്ചത് പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് അഴിമതിയെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്.

ആന്റോ ആന്റണി എംപിയുടെ ഭാര്യ ഗ്രേസ് ആന്റോ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗങ്ങള്‍ നടത്തി ഭര്‍ത്താവിനു വേണ്ടി പ്രചാരണം നടത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കണ്ടെത്തിയതിനാല്‍ ഹൈക്കോടതി കേസ് ഫയലില്‍ സ്വീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക