എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മറിയം വന്നു വിളക്കൂതി'. ചിത്രത്തിലെ സെക്കന്‍ഡ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി.
ഒറ്റ രാത്രിയിലെ തുടര്‍ച്ചയായ 3 മണിക്കൂറിന്റെ കഥ പറയുന്ന ഒരു കോമഡി ത്രില്ലര്‍ ചിത്രമാണിത്. നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. മന്ദാകിനി എന്നായിരുന്നു ചിത്രത്തിന്‍റെ ആദ്യ പേര്.പ്രേമം ചിത്രത്തിലൂടെ പരിചിതനായ സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ്, അല്‍ത്താഫ്, ഷിയാസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ള ആണ്.
സിനോജ് പി അയ്യപ്പന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.എ ആര്‍ കെ മീഡിയ, രാഗം മൂവീസ് എന്നിവയുടെ ബാനറില്‍ രാജെഷ് അഗസ്റ്റിന്‍ ആണ് നിര്‍മിക്കുന്നത്. സേതുലക്ഷ്മി,ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് ശിവ, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.