Image

നഗരത്തിലൂടെ ബൈക്കില്‍ കറങ്ങി ജയറാം : കാര്യം അറിഞ്ഞപ്പോള്‍ കൈയ്യടിച്ച് ജനം

Published on 05 November, 2019
നഗരത്തിലൂടെ ബൈക്കില്‍ കറങ്ങി ജയറാം : കാര്യം അറിഞ്ഞപ്പോള്‍ കൈയ്യടിച്ച് ജനം

പെരുമ്പാവൂര്‍ : നഗരത്തിലൂടെ ബൈക്കില്‍ കറങ്ങുന്ന ജയറാമിന് കണ്ട് ആളുകള്‍ ഞെട്ടി. കാര്യം എന്തെന്ന് അറിഞ്ഞപ്പോള്‍ ആളുകളും ഒപ്പം കൂടി. ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാന്‍ സ്വന്തം നാട്ടില്‍ ട്രാഫിക് ബോധാത്കരണത്തിന് നേരിട്ടിറങ്ങി നടന്‍ ജയറാം. ഇതിന് വേണ്ടി പെരുമ്പാവൂരില്‍ നടത്തിയ ബൈക്ക് റാലിക്ക് നേതൃത്ത്വം നല്‍കി. നഗരത്തിലെ ഗതാഗതകുരുക്ക ഒഴിവാക്കാന്‍ നിയമങ്ങള്‍ പാലിക്കുമെന്ന് പ്രദേശവാസികള്‍ ജയറാമിനൊപ്പം പ്രതിജ്ഞയെടുത്തു

ബൈക്കില്‍ കറങ്ങുന്ന താരത്തെ കണ്ട് ആളുകള്‍ ആദ്യം എന്താ സംഭവം എന്ന് അറിയാതെ നിന്നു. എന്നാല്‍ പിന്നീട് താരത്തിന്റെ പിന്നാലെ ഇരുചക്ര വാഹന യാത്രക്കാരെ കണ്ടതോട് കൂടി കാര്യം പിടികിട്ടി. ട്രാഫിക്കിന്റെ നിയമം പാലിക്കേണ്ടതിന്റെ ആവശ്യകത എന്തെന്ന് ജനങ്ങളെ മനസ്സിലാക്കാന്‍ വേണ്ടിയാണ് താരം നേരിട്ടിറങ്ങിയത്.

നഗരസഭയുടെയും ജനമൈത്രി പോലീസിന്റെയും സഹകരണത്തോടെ ഹാപ്പി ട്രാഫിക് കൂട്ടായ്മയാണ് പരിപാടിനടത്തിയത്. പരിപാടിക്ക് പിന്തുണ നല്‍കി ആലുവ റൂറല്‍ എസ് പി കെ കാര്‍ത്തിക്കും എത്തിയിരുന്നു. ഈ ഒരു കൂട്ടായ്മയിലൂടെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധിച്ചതായി നഗരസഭ അധ്യക്ഷ സതി ജയകൃഷ്ണ പറഞ്ഞു. ട്രാഫിക് നിയമങ്ങള്‍ പാലിക്കുമെന്ന് ജനങ്ങളും അധികൃതര്‍ക്കൊപ്പം പ്രതിജ്ഞയെടുത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക