ഡബ്ലിന്‍: ഒഐസിസി അയര്‍ലന്‍ഡ് മികച്ച പാര്ലമെന്റേറിയന് ഏര്‍പ്പെടുത്തിയ ഗാന്ധി അവാര്‍ഡ് കൃത്താല എംഎംല്‍എ വി.ടി. ബെല്‍റാം ഏറ്റുവാങ്ങി. ഡബ്ലിനില്‍ നടന്ന ചടങ്ങില്‍ ഐഒസി ചെയര്മാന് ഗുര്‍ഷരണ്‍ സിംഗ് അവാര്‍ഡ് സമ്മാനിച്ചു.
ഐഒസി ഒഐസിസി അയര്‍ലന്‍ഡ് ഡബ്ലിനില്‍ സംഘടിപ്പിച്ച ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഗാന്ധിജയന്തി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു വി.ടി. ബെല്‍റാം.
ഐഒസി ഒഐസിസി പ്രസിഡന്റ് എം.എം. ലിങ്ക് വിന്‍സ്റ്റാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍ ഈശ്വര പ്രാര്‍ഥന നടത്തി. പി.എം. ജോര്‍ജുകുട്ടി, പ്രശാന്ത് മാത്യു, ഡീനോ ജേക്കബ്, റോയി കുഞ്ചലക്കാട്ട്, റോണി കുരിശിങ്കല്‍പറന്പില്‍, ജിംസണ് ജയിംസ്, ഫവാസ് മാടശേരി, രാജു കുന്നക്കാട്ട്, രാജേഷ് ഉണ്ണിത്താന്, മനോജ് മഴുവേലി, സണ്ണി രഹേഠണി, ബിനു ബ്ലാക്ക് റോക്ക്, റോയി പേരയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കലാപരിപാടികള്‍ക്ക് മംഗള രാജേഷ്, അനുഗ്രഹ ജോയി, ആഞ്ജലീന ജിബി, എറിസ് മാര്ട്ടിന്, ശ്രുതി മുളവരിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.