Image

ഉണ്ണികൃഷ്ണന്‍ നായരെ ആദരിച്ചു

Published on 04 November, 2019
 ഉണ്ണികൃഷ്ണന്‍ നായരെ ആദരിച്ചു
ടിനെക്ക് കേരളാ കള്‍ച്ചറല്‍ ഫോറം ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന അവാര്‍ഡ് ദാന വേദിയില്‍ കലാസാംസ്‌കാരി പ്രവര്‍ത്തകനായ ഉണ്ണികൃഷ്ണന്‍ നായരെ ആദരിച്ചു.

ന്യൂയോര്‍ക്ക് ന്യൂജേഴ്‌സി സംസ്ഥാനങ്ങളിലുള്ള വിവിധ പ്രസ്ഥാനങ്ങളുടെ അമരത്തിരുന്ന്, ഒട്ടനവധി പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിത്വത്തിനുടമയാണ് ഉണ്ണികൃഷ്ണന്‍. ഇ  അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് കേരളാ കള്‍ച്ചറല്‍ ഫോറം അവാര്‍ഡ് നല്‍കി ആദരിച്ചത്.
ഫൊക്കാനാ നാഷ്ണല്‍ ട്രഷറര്‍ കേരളാ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ്, ഫൈന്‍ ആര്‍ട്‌സ് മലയാളം ക്ലബ് പ്രസിഡന്റ്, കരുണാ ചാരിറ്റീസ് അഡൈ്വസറി ബോര്‍ഡ് അംഗം, നായര്‍ ബെനവലന്റ് അസോസിയേഷന്‍ പ്രസിഡന്റ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം തുടങ്ങി ഒട്ടേറെ പ്രസ്ഥാനങ്ങളിലും, പദവികളിലും പ്രവര്‍ത്തിച്ചു.

വടക്കാഞ്ചേരി സ്വദേശി, ന്യൂയോര്‍ക്ക് സിറ്റി പ്രിന്‍സിയില്‍ നിന്ന് വിരമിച്ച് അമേരിക്കയിലും കേരളത്തിലുമായി താമസിക്കുന്നു. ഭാര്യ വല്‍സല നായര്‍, മക്കള്‍ പ്രവീണ്‍ നായര്‍, പ്രീതി നായര്‍. മരുമക്കള്‍:  പപിത നായര്‍, ഹോംസെ മാര്‍്ടിന്‌സ്..
'പ്രീതി എന്റെ മോള്‍' എന്ന പേരിലുള്ള കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 ഉണ്ണികൃഷ്ണന്‍ നായരെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക