Image

ക്‌നാനായ റീജിയണ്‍ പ്രീ മാര്യേജ് കോഴ്‌സ് ഷിക്കാഗോയില്‍ നടത്തപ്പെട്ടു

ബിനോയി സ്റ്റീഫന്‍ കിഴക്കനടി Published on 02 November, 2019
ക്‌നാനായ റീജിയണ്‍  പ്രീ മാര്യേജ് കോഴ്‌സ് ഷിക്കാഗോയില്‍ നടത്തപ്പെട്ടു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍, ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ വച്ച് ഒക്ടോബര്‍ 18 മുതല്‍ 20 വരെ പ്രീമാര്യേജ് കോഴ്‌സ് നടത്തപ്പെട്ടു. അമേരിക്ക, ആസ്‌ട്രേലിയ, യു.കെ. തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി 45  യുവജനങ്ങള്‍ ഈ ത്രിദിന കോഴ്‌സില്‍ പങ്കെടുത്തു.  വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി മോണ്‍. തോമസ് മുളവനാല്‍, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, ഡോ. അജിമോള്‍ പുത്തെന്‍പുരയില്‍, ശ്രീ. ബെന്നി കാഞ്ഞിരപ്പാറ,  ശ്രീ. ജയ കുളങ്ങര,  ശ്രീ. ഷിജി അലക്‌സ്, ശ്രീ. റ്റോണി പുല്ലാപ്പള്ളില്‍,  ശ്രീ. ജോണ്‍ മൂലക്കാട്ട്,  ശ്രീ. ടോം മൂലയില്‍,  ശ്രീ. ജിന്‍സ് & ഷീനാ പുത്തെന്‍പുരയില്‍,  ശ്രീ. സിറിയക് & കോളിന്‍ കീഴങ്ങാട്ട്, ബ്രദര്‍ അങ്കിത്ത് തച്ചാറ തുടങ്ങിയവര്‍ കഌസ്സുകള്‍ നയിച്ചു.

 ക്‌നാനായ റീജിയണിലെ അടുത്ത  പ്രീമാര്യേജ് കോഴ്‌സ് 2020 മാര്‍ച്ച് 6 മുതല്‍ 8 വരെ ഷിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഈ പ്രീമാര്യേജ് കോഴ്‌സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 630  205  5078 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പേര് റെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അമേരിക്കയിലോ, ഇന്ത്യയിലോ വിവാഹിതരാകുവാന്‍ പോകുന്ന മുഴുവന്‍ കത്തോലിക്കാ യുവജനങ്ങളും ഇത്തരം കോഴ്‌സുകളില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കണമെന്ന് ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ ഓര്‍മ്മിപ്പിക്കുന്നു.
 

ക്‌നാനായ റീജിയണ്‍  പ്രീ മാര്യേജ് കോഴ്‌സ് ഷിക്കാഗോയില്‍ നടത്തപ്പെട്ടു
ക്‌നാനായ റീജിയണ്‍  പ്രീ മാര്യേജ് കോഴ്‌സ് ഷിക്കാഗോയില്‍ നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക