Image

ഫിലാഡല്‍ഫിയ ഐ. എ. സി. എ. ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ചാമ്പ്യന്മാര്‍

ജോസ് മാളേയ്ക്കല്‍ Published on 02 November, 2019
ഫിലാഡല്‍ഫിയ ഐ. എ. സി. എ. ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ചാമ്പ്യന്മാര്‍
ഫിലാഡല്‍ഫിയ: വിശാല ഫിലാഡല്‍ഫിയാ റീജിയണിലെ കത്തോലിക്കരുടെ സ്‌നേഹകൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) ഒക്ടോബര്‍ 26 ശനിയാഴ്ച്ച നടത്തിയ മൂന്നാമത് നോര്‍ത്തീസ്റ്റ് റീജിയണല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫിലാഡല്‍ഫിയാ സെ. തോമസ് സീറോമലബാര്‍ ടീം ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. ബാള്‍ട്ടിമോര്‍ സെ. അല്‍ഫോന്‍സാ  സീറോമലബാര്‍ ടീം റണ്ണര്‍ അപ്പ് ആയി.

ഒക്ടോബര്‍ 26 ശനിയാഴ്ച്ച ഉച്ചക്ക് രണ്ടുമണിക്ക് ഫിലാഡല്‍ഫിയാ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബിന്റെ ഇന്‍ഡോര്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ ഐ. എ. സി. എ. ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ അനുഗ്രഹപ്രാര്‍ത്ഥനയോടെ ടൂര്‍ണമെന്റിന്റെ ഉത്ഘാടനം നിര്‍വഹിച്ചു. ഐ. എ. സി. എ. പ്രസിഡന്റ് ചാര്‍ലി ചിറയത്ത് എല്ലാവരെയും ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്തു.  വൈസ് പ്രസിഡന്റ് തോമസ്‌കുട്ടി സൈമണ്‍, ട്രഷറര്‍ അനീഷ് ജയിംസ് എന്നിവര്‍ ആദ്യബോള്‍ തൊടുത്തുവിട്ടു.

സെ. മേരീസ് സീറോമലബാര്‍ ടീം ലോങ്ങ് ഐലന്‍ഡ,് ന്യൂയോര്‍ക്ക്; ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക് ടീം, നോര്‍ത്ത് ജേഴ്‌സി; ഇന്‍ഡ്യന്‍ ലാറ്റിന്‍ മിഷന്‍ ടീം, ഫിലാഡല്‍ഫിയ; സെ. അല്‍ഫോന്‍സാ  സീറോമലബാര്‍ ടീം, ബാള്‍ട്ടിമോര്‍; സെ. തോമസ് സീറോമലബാര്‍ ടീം, ഫിലാഡല്‍ഫിയാ എന്നീ അഞ്ചു ടീമുകള്‍ ടൂര്‍ണമെന്റില്‍ മല്‍സരിച്ചു. വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ ഫിലാഡല്‍ഫിയ സീറോമലബാറിലെ ചുണക്കുട്ടന്മാര്‍ ബാള്‍ട്ടിമോര്‍ സെ. അല്‍ഫോന്‍സാ ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. 

ആഗോളതലത്തില്‍ പ്രശസ്തിയാര്‍ജിച്ച സ്വര്‍ണവ്യാപാരസ്ഥാപനമായ ജോയ് ആലൂക്കാസ് ആയിരുന്നു ഈ വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍. ഫിലാഡല്‍ഫിയായിലെ പ്രമുഖ ഇന്‍ഡ്യന്‍ ഗ്രോസറി സ്ഥാപനമായ കാഷ്മീര്‍ ഗാര്‍ഡന്‍ കോസ്‌പോണ്‍സര്‍ ആയി. 

ചാമ്പ്യ•ാരായ സെ. തോമസ് സീറോമലബാര്‍ ടീമിനു ഐ. എ. സി. എ. എവര്‍ റോളിംഗ് ട്രോഫി കാഷ്മീര്‍ ഗാര്‍ഡന്‍ മാനേജിങ്ങ് ഡയറക്ടര്‍ ഉണ്ണി നല്‍കി ആദരിച്ചു. ഐ. എ. സി. എ. പ്രസിഡന്റ് ചാര്‍ലി ചിറയത്ത് റണ്ണര്‍ അപ് ടീമിനുളള ഐ. എ. സി. എ. എവര്‍ റോളിംഗ് ട്രോഫി സമ്മാനിച്ചു.

ടൂര്‍ണമെന്റിന്റെ എം. വി. പി ആയിരുന്ന ആന്‍ഡ്രൂ കന്നാടനു ഫിലാഡല്‍ഫിയാ ജോസഫ് ഓട്ടോ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫി ലഭിച്ചു. കളിയില്‍ വ്യക്തിഗതമിഴിവു പുലര്‍ത്തിയവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിച്ചു. 
ചാര്‍ലി ചിറയത്ത്, എം. സി. സേവ്യര്‍, ജോസഫ് മാണി, സണ്ണി പടയാറ്റില്‍, ആന്‍ഡ്രൂ കന്നാടന്‍, തോമസ്‌കുട്ടി സൈമണ്‍, അനീഷ് ജയിംസ്, ഫിലിപ് ജോണ്‍, മെര്‍ലിന്‍ അഗസ്റ്റിന്‍, ജോസഫ് സക്കറിയാ എന്നിവര്‍ ടൂര്‍ണമെന്റ് ക്രമീകരിക്കുന്നതില്‍ സഹായികളായി . 

എല്ലാ ടീമുകളും അവരവരുടെ ടീം ജേഴ്‌സിക്കു പകരം ഐ. എ. സി. എ. യുടെ ഒരേപോലെയുള്ള ജേഴ്‌സിയണിഞ്ഞായിരുന്നു ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.
ഫോട്ടോ: തോമസ്‌കുട്ടി സൈമണ്‍

ഫിലാഡല്‍ഫിയ ഐ. എ. സി. എ. ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ചാമ്പ്യന്മാര്‍
ഫിലാഡല്‍ഫിയ ഐ. എ. സി. എ. ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ചാമ്പ്യന്മാര്‍
ഫിലാഡല്‍ഫിയ ഐ. എ. സി. എ. ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ചാമ്പ്യന്മാര്‍
ഫിലാഡല്‍ഫിയ ഐ. എ. സി. എ. ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ചാമ്പ്യന്മാര്‍
ഫിലാഡല്‍ഫിയ ഐ. എ. സി. എ. ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ചാമ്പ്യന്മാര്‍
Runner Up-Syro Baltimore
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക