Image

ശ്രീനാരായണ കണ്‍വെന്‍ഷന്‍ 2020-ല്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ അരങ്ങേറുന്നു

ഡോ. മുരളീരാജന്‍ Published on 31 October, 2019
 ശ്രീനാരായണ കണ്‍വെന്‍ഷന്‍  2020-ല്‍ വാഷിംഗ്ടണ്‍  ഡി.സിയില്‍ അരങ്ങേറുന്നു
വാഷിംഗ്ടണ്‍  ഡി സി  2020  ജൂലൈയില്‍  നടക്കാനിരിക്കുന്ന  ശ്രീ നാരായണ കണ്‍വെന്‍ഷന്‍  വിര്‍ജീനിയയിലുള്ള  നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു  നടത്തുവാനുള്ള  പ്രാരംഭ ഒരുക്കങ്ങള്‍  പൂര്‍ത്തിയായി.  ശ്രീ. പീതാംബരന്‍  തൈവളപ്പില്‍  പ്രസിഡന്റായും , ഡോ .വിജലി ബാഹുലേയന്‍  ജനറല്‍ സെക്രെട്ടറി ആയും  നടത്തുന്ന  ഈ  മഹാ സമ്മേളനത്തില്‍ , വലിയ സംഖ്യയില്‍  ലോകത്തിന്റെ  നാനാ  ഭാഗത്തുനിന്നും  ശ്രീ നാരായണ സിദ്ധ്ന്തത്തില്‍  വിശ്വാസമര്‍പ്പിച്ചുള്ള  ശ്രീനാരായണീയര്‍ പങ്കു ചേരുന്നുണ്ട് . അതിനായുള്ള  സൗകര്യങ്ങള്‍  ഒരുക്കുന്നതിനായി  കമ്മറ്റി  അംഗംങ്ങള്‍  പരിശ്രമങ്ങള്‍  തുടങ്ങി  കഴിഞ്ഞു .

ഈ  കണ്‍വെന്‍ഷനില്‍  പങ്കു ചേരുന്നതിനായുള്ള  മെമ്പര്‍ഷിപ്   റെജിസ്‌ട്രേഷന്‍ന്റെ  ആദ്യ പടിയായി  ഒരു കിക്ക് ഓഫ് (ശുഭാരംഭം) നവംബര്‍  2  ന്  മേരിലാന്‍ഡിലെ  122201  ന്യൂഹാംഷെയറില്‍  സ്ഥിതി  ചെയുന്ന  വൈറ്റ്  ഓക്ക്  സ്കൂളിന്‍റെ  ഓഡിറ്റോറിയത്തില്‍  സജ്ജീകരിച്ചിരിക്കുകയാണ്. ഈ  സമ്മേളനത്തില്‍  ഇന്ത്യയില്‍  നിന്നും , പ്രതിയേകിച്  കേരളിത്തില്‍ നിന്നും  പ്രഗത്ഭരായ വ്യക്തികള്‍പങ്കുചേരുമെന്നു  ഇതിനകം  സ്വീകാര്യത  അറിയിച്ചു  കഴിഞ്ഞു .

ഈ  ശ്രീ നാരായണ കണ്‍വെന്‍ഷന്റെ  റെജിസ്‌ട്രേഷന്റെ  ഔദ്യോകിമായ  ശുഭാരം (കിക്ക് ഓഫ് ) നവമ്പര്‍  2   ശനിയാഴ്ച്ച 11 .30  മാ  മുതല്‍  നടത്തുമെന്ന്  ഭാരവാഹികള്‍  തീരുമാനിച്ചിരിക്കുകയാണ് . വിര്‍ജീനിയയിലെ ലീസ്ബര്‍ഗിലുള്ള   പ്രകൃതി  രമണീയമായ  അന്തരീക്ഷത്തില്‍ പടുത്തുയര്‍ത്തപ്പെട്ട നാഷണല്‍  കണ്‍വെന്‍ഷന്‍  സെന്റര്‍,കോണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന  എല്ലാവര്ക്കും,  ഒരു എന്നും ഓര്‍മിക്കപെടുന്ന  മധുര  അനുഭവമായിരിക്കും.


 ശ്രീനാരായണ കണ്‍വെന്‍ഷന്‍  2020-ല്‍ വാഷിംഗ്ടണ്‍  ഡി.സിയില്‍ അരങ്ങേറുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക