Image

ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ടൂര്‍ണമെന്റ് കിക്കോഫ് തോമസ് ചാഴികാടന്‍ എം.പി. നിര്‍വ്വഹിക്കുന്നു.

സൈമണ്‍ മുട്ടത്തില്‍ Published on 30 October, 2019
ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ടൂര്‍ണമെന്റ് കിക്കോഫ് തോമസ് ചാഴികാടന്‍ എം.പി. നിര്‍വ്വഹിക്കുന്നു.
ചിക്കാഗോ: വടക്കേ അമേരിക്കയിലെ കായികപ്രേമികളുടെ ആവശേമായ ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ടൂര്‍ണമെന്റ് 2020 മെയ് മാസം 23-24 തീയ്യതികളില്‍ ചിക്കാഗോയില്‍ വച്ചു നടത്തപ്പെടുന്നു. 32-ാമത് ജിമ്മി ജോര്‍ജ് ടൂര്‍ണമെന്റിന്റെ കിക്കോഫ് നവംബര്‍ 3-ാം തീയതി ഞായറാഴ്ച വൈകീട്ട് 6 മണിയ്ക്ക് നൈല്‍സിലുള്ള മെയിന്‍ലാന്‍ഡ് ബാങ്കറ്റ് ഹാളില്‍ വച്ച്(8808 N.Milwaukee AVE, Niles, 1) ബഹുമാനപ്പെട്ട തോമസ് ചാഴിക്കാടന്‍ എം.പി.നിര്‍വ്വഹിക്കുന്നു. 32-ാമത് ടൂര്‍ണമെന്റ് ചിക്കാഗോയില്‍ വച്ചു നടത്തപ്പെടുമ്പോള്‍ മികവുറ്റ ടീമുകളുടെ സാന്നിദ്ധ്യം കൊണ്ടും വാശിയേറിയ മത്സരങ്ങള്‍കൊണ്ടും ആകര്‍ഷകമായ സമ്മാനങ്ങള്‍കൊണ്ടും മഹനീയമായിരിക്കുമെന്ന് ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിറിയക്ക് കൂവക്കാട്ടിലും കൈരളി ലയണ്‍സ് ക്ലാസ് പ്രസിഡന്റ് സിബി കദളിമറ്റവും സെക്രട്ടറി സന്തോഷ് കുര്യനും അറിയിച്ചു. ചിക്കാഗോയിലുള്ള മുഴുവനും കായികപ്രേമികളെയും ഞായറാഴ്ച നടക്കുന്ന കിക്കോഫിലേയ്ക്ക് സംഘാടക സമിതി സാദരം ക്ഷണിക്കുന്നതായി അറിയിച്ചു.


ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ടൂര്‍ണമെന്റ് കിക്കോഫ് തോമസ് ചാഴികാടന്‍ എം.പി. നിര്‍വ്വഹിക്കുന്നു.
sibi Kadalimattam
ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ടൂര്‍ണമെന്റ് കിക്കോഫ് തോമസ് ചാഴികാടന്‍ എം.പി. നിര്‍വ്വഹിക്കുന്നു.
Cyriac koovakattil
ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ടൂര്‍ണമെന്റ് കിക്കോഫ് തോമസ് ചാഴികാടന്‍ എം.പി. നിര്‍വ്വഹിക്കുന്നു.
santhosh Kurian
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക